❝ടീം പടുത്തുയര്‍ത്താന്‍ ക്യാപ്റ്റന്‍ വേണം❞. ഇവിടെ ക്യാപ്റ്റന്‍ എപ്പോഴും വിശ്രമത്തിലാണ്. വിമര്‍ശനവുമായി ജഡേജ

rohit sharma

ഇംഗ്ലണ്ടിനെതിരെ ദയനീയ തോല്‍വിയുമായി ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനങ്ങള്‍ വിലയിരുത്തുകയാണ് ക്രിക്കറ്റ് പണ്ഡിതന്‍മാര്‍. ടീം സെലക്ഷനും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയേയും വിമര്‍ശിച്ച അജയ് ജഡേജ, ടീമിനു ഒരു നായകനേ വേണ്ടുവെന്നും ഏഴ് ക്യാപ്റ്റന്‍മാരൊക്കെ ഉണ്ടായാല്‍ ഇങ്ങനെ സംഭവിക്കുമെന്നും മുന്‍ താരം പറഞ്ഞു.

ലോകകപ്പിനു മുന്നോടിയായുള്ള ടി20 പരമ്പരകളില്‍ കെല്‍ രാഹുല്‍ മുതല്‍ ഹര്‍ദ്ദിക്ക് പാണ്ട്യക്ക് വരെ വിവിധ ക്യാപ്റ്റന്‍റെ കീഴിലാണ് ഇന്ത്യ കളിച്ചത്. ടി20 ലോകകപ്പിനു മുന്നോടിയായി പല പരമ്പരകളില്‍ നിന്നും രോഹിത് ശര്‍മ്മ വിശ്രമം എടുത്തിരുന്നു.

rohit t20 wc

“ഈ വർഷം മുഴുവൻ ഇന്ത്യ തയ്യാറാക്കിയ തരത്തിലുള്ള നീക്കങ്ങൾ അദ്ദേഹം നടത്തുന്നത് ഞങ്ങൾ കണ്ടില്ല. ഒരുപക്ഷേ ഈ വിമര്‍ശനം രോഹിതിനെ വേദിനിപ്പിച്ചേക്കാം. ഒരു ക്യാപ്റ്റൻ ടീമുണ്ടാക്കണമെങ്കിൽ, നിങ്ങൾ ടീമിനൊപ്പം നിൽക്കണം. കഴിഞ്ഞ വർഷം പല പരമ്പരകളും രോഹിത് ഇന്ത്യൻ ടീമിനൊപ്പമായിരുന്നോ?, ഈ ചർച്ചകൾ മുമ്പും നടന്നിട്ടുണ്ട്, ടീമിന്റെ പരിശീലകൻ പോലും ടൂറുകൾക്ക് പോകുന്നില്ല, പിന്നെ ടീം എങ്ങനെ വികസിക്കും? ” അജയ് ജഡേജ ചോദിച്ചു

Read Also -  ഞാനല്ലാ, ഈ അവാര്‍ഡിന് അര്‍ഹന്‍ ഈ താരം. ഫാഫ് ഡൂപ്ലെസിസ് പറയുന്നു.

ടീമിന് ഒരു നായകനെ ഉണ്ടാവാന്‍ പാടുള്ളു. അല്ലാതെ ഏഴ് നായകന്‍മാരൊക്കെ ഉണ്ടായാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാണെന്നും ജഡേജ പറഞ്ഞു. ടി20 ലോകകപ്പില്‍ മോശം ഫോമിലായിരുന്ന രോഹിത് ആറ് ഇന്നിംഗ്സുകളില്‍ 19.33 ശരാശരിയില്‍ 116 റണ്‍സ് മാത്രമാണ് നേടിയത്. ദുര്‍ബലരായ നെതര്‍ലന്‍ഡ്സിനെതിരെ നേടിയ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് രോഹിത്തിന്‍റെ പേരിലുള്ളത്

Scroll to Top