ഫോം തിരികെ ലഭിക്കാന്‍ ഒരൊറ്റ കോള്‍ മതി. കോഹ്ലിക്ക് ഉപദേശവുമായി മുന്‍ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളിൽ വലിയ നിരാശ സമ്മാനിക്കുന്നത് സ്റ്റാർ ബാറ്റ്‌സ്മാനായ വിരാട് കോഹ്ലിയാണ്. മൂന്നു ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ ഏറ്റവും സ്ഥിരതയുള്ള റൺസ് വേട്ടക്കാരൻ ആയിരുന്ന വിരാട് കോഹ്ലി പക്ഷെ കരിയറിലെ തന്നെ മോശം ബാറ്റിംഗ് ഫോമിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്.

2 വർഷത്തിൽ അധികമായി അന്താരാഷ്ട്ര ക്രിക്കറ്റ്‌ സെഞ്ച്വറി നേടിയിട്ടില്ലാത്ത കോഹ്ലിയിൽ നിന്നും നാളെ ഇംഗ്ലണ്ട് : ഇന്ത്യ മൂന്നാം ഏകദിനത്തിൽ ആരാധകർ അടക്കം പ്രതീക്ഷിക്കുന്നത് മികച്ച ഒരു ഇന്നിങ്സ്. ലോർഡ്സിലെ ഏകദിനത്തിൽ ലഭിച്ച മികച്ച തുടക്കം ഉപയോഗിക്കാൻ കഴിയാതെ കോഹ്ലി 16 റൺസിൽ പുറത്തായിരുന്നു.

virat kohli vs england

എന്നാൽ ഇപ്പോൾ മോശം ഫോമിലുള്ള വിരാട് കോഹ്ലിക്ക് ഉപദേശവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ അജയ് ജഡേജ. കോഹ്ലിക്ക് തന്റെ ഫോം കണ്ടെത്താൻ ഒരാളുടെ സഹായമാണ് ആവശ്യമെന്നാണ് അജയ് ജഡേജ അഭിപ്രായം. സാക്ഷാൽ സച്ചിനെ ഒരു അടിയന്തര ഫോൺ കോൾ ചെയ്‌താൽ തീരാവുന്നതേ ഉള്ളൂ കോഹ്ലിയുടെ മോശം ഫോം എന്നാണ് അജയ് ജഡേജ പറയുന്നത്.

images 8 1

“എന്റെ അഭിപ്രായത്തിൽ വിരാട് കോഹ്ലി ഉടനെ തന്നെ സച്ചിനെ ഫോൺ വിളിച്ചു സഹായം അഭ്യർത്തിക്കണം. എനിക്ക് വിശ്വാസം ഉണ്ട്, ഈ സമയത്ത് സച്ചിന് കോഹ്ലിക്ക് നിര്‍ദ്ദേശങ്ങള്‍ പറഞ്ഞുകൊടുക്കാൻ കഴിയും. ഞാൻ ഈ കാര്യം എട്ട് വർഷത്തിൽ അധികമായി പറയുന്നുണ്ട്. അല്ലെങ്കിൽ സച്ചിൻ കോഹ്ലിയെ വിളിക്കണം. ഇത്തരം മോശം സമയം കരിയറിൽ നേരിട്ട ആളാണ് സച്ചിൻ ” മുൻ ഇന്ത്യൻ താരം പറഞ്ഞു.

Previous articleകോഹ്ലി വേൾഡ് കപ്പ് കളിക്കണോ : ഉത്തരവുമായി ബ്രാഡ് ഹോഗ്
Next articleബാബറിനു മറുപടിയുമായി വീരാട് കോഹ്ലി എത്തി. പിന്തുണക്ക് നന്ദി