വീണ്ടും റെക്കോർഡ് നേട്ടത്തിന് സമ്മാനം :ഇത്തവണ സർപ്രൈസ്

എല്ലാവരും കാത്തിരുന്ന മുംബൈ ക്രിക്കറ്റ്‌ ടെസ്റ്റിൽ 374 റൺസിന്റെ വമ്പൻ ജയം നേടി വിരാട് കോഹ്ലിയും സംഘവും മറ്റൊരു ടെസ്റ്റ്‌ പരമ്പര ജയിച്ചപ്പോൾ ന്യൂസിലാൻഡ് നിരയിൽ ഈ ടെസ്റ്റ്‌ മത്സരം ജീവിതത്തിൽ ഒരിക്കലും തന്നെ മറക്കാൻ കഴിയാത്ത ഒരു താരമുണ്ട്. ഇന്ത്യൻ ടീം ഒന്നാം ഇന്നിംഗ്സിൽ 10 വിക്കറ്റുകളും വീഴ്ത്തി ചരിത്ര നേട്ടം സ്വന്തമാക്കിയ സ്പിൻ ബൗളർ അജാസ് പട്ടേൽ.

നാല് വിക്കറ്റുകൾ കൂടി രണ്ടാം ഇന്നിംഗ്സിൽ വീഴ്ത്തി മുംബൈ ടെസ്റ്റിൽ ആകെ 14 വിക്കറ്റുകൾ എറിഞ്ഞിട്ട ഇന്ത്യൻ വംശജൻ അജാസ് പടട്ടേലിന് വാനോളം പ്രശംസ നൽകുകയാണ് ക്രിക്കറ്റ്‌ ലോകം. എല്ലാ അർഥത്തിലും അപൂർവ്വ നേട്ടത്താൽ രണ്ടാം ടെസ്റ്റ്‌ തന്റെ സ്വന്തമാക്കി മാറ്റിയ അജാസ് പട്ടേലിന് ഇപ്പോൾ മറ്റൊരു സ്പെഷ്യൽ പുരസ്‌കാരം നൽകുകയാണ് മുംബൈ ക്രിക്കറ്റ്‌ അസോസിയേഷൻ

ഒന്നാം ഇന്നിങ്സിൽ ശുഭ്മാൻ ഗിൽ വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ട ആരംഭിച്ച അജാസ് പട്ടേൽ അവസാനത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനായ സിറാജ് വിക്കറ്റ് കൂടി എറിഞ്ഞിട്ടാണ് അപൂർവ്വമായ 10 വിക്കറ്റ് റെക്കോർഡിലേക്ക് എത്തിയത്. താരം നേട്ടത്തിന് അഭിനന്ദനങ്ങൾ നൽകിയ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷൻ താരത്തിന് മത്സരത്തിൽ ഒഫീഷ്യൽ സ്കോർ കാർഡ് നൽകുകയാണ് ഇപ്പോൾ.താരത്തിന്റെ ഒന്നാം ഇന്നിങ്സ് ചരിത്ര നേട്ടം അടയാളപെടുത്തിയ ഔദ്യോഗിക സ്കോർ കാർഡ് കിവീസ് താരത്തിന് സമ്മാനമായി നൽകിയതായി മുംബൈ ക്രിക്കറ്റ്‌ അസോസിയേഷൻ അറിയിച്ചു

അതേസമയം നേരത്തെ രണ്ടാം ടെസ്റ്റ്‌ അവസാനിച്ച ശേഷം ഇന്ത്യൻ ക്രിക്കറ്റ്‌ താരം അശ്വിൻ ഇന്ത്യൻ ടീമിന്റെ ഒരു സ്നേഹോപഹാരം അജാസ് പട്ടേലിന് നൽകിയിരുന്നു. ഇന്ത്യൻ താരങ്ങൾ എല്ലാം ഒപ്പിട്ട ജേഴ്സിയാണ് അശ്വിൻ കിവീസ് സ്റ്റാർ സ്പിൻ ബൗളർക്ക്‌ ഇന്നലെ സമ്മാനിച്ചത്. കൂടാതെ അജാസ് പട്ടേൽ നേട്ടത്തെ വാനോളം പുകഴ്ത്തിയ ഇന്ത്യൻ ടീം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് അടക്കം ഈ റെക്കോർഡ് എക്കാലവും മൂല്യമുള്ളതാണെന്നും പറഞ്ഞു

Previous articleഅവർക്ക് ഇനിയും അവസരം ലഭിക്കും :തുറന്ന് പറഞ്ഞ് ജാഫർ
Next articleസൂപ്പർ ടീമുമായി സൗത്താഫ്രിക്ക :പേസ് വെല്ലുവിളിക്ക് ഒപ്പം പുതിയ രണ്ട് താരങ്ങൾ കൂടി