സച്ചിന് പിന്നാലെ യൂസഫ് പത്താനും കോവിഡ് : റോഡ് സേഫ്റ്റി സീരീസ് കളിച്ചവരുടെ കാര്യത്തിൽ ആശങ്ക – പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പിന്നാലെ റോഡ് സേഫ്റ്റി സീരിസില്‍ സച്ചിനൊപ്പം കളിച്ച മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താനും കൊവിഡ് 19  രോഗബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം യൂസഫ് വ്യക്തമാക്കിയത്. ഇന്ത്യ ലെജന്റ്സ്  ടീമിൽ കളിച്ച ഇരുവർക്കും കോവിഡ് സ്ഥിതീകരിച്ചത് ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാക്കുന്നുണ്ട് .

നേരിയ ലക്ഷണങ്ങളോടെ ഇന്നലെ  കൊവിഡ് സ്ഥിരീകരിച്ച യൂസഫ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയാണെന്നും എല്ലാവിധ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും ട്വിറ്ററില്‍ കുറിച്ചു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും ഉടന്‍ കൊവിഡ് പരിശോധന നടത്തണമെന്നും യൂസഫ് പത്താന്‍ അഭ്യർത്ഥിച്ചിട്ടുണ്ട് .നേരത്തെ ഇന്നലെ തന്നെ സച്ചിൻ ടെണ്ടുൽക്കർക്കും   പരിശോധനയിൽ കോവിഡ് 19  കണ്ടെത്തിയിരുന്നു .ഡോക്‌ടര്‍മാരുടെ നിര്‍ദേശാനുസരം കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് വീട്ടില്‍ ക്വാറന്റൈനിൽ  കഴിയുകയാണെന്ന് ട്വിറ്ററിൽ പറഞ്ഞ താരം . കുടുംബാംഗങ്ങളില്‍ മറ്റാര്‍ക്കും കൊവിഡ് പോസിറ്റീവായിട്ടില്ലെന്ന വിവരവും ഏവരെയും അറിയിച്ചു .  തന്നെയും രാജ്യത്തെയും ശക്തമായി  പരിപാലിക്കുന്ന രാജ്യത്തെ എല്ലാ  ആരോഗ്യപ്രവര്‍ത്തകർക്കും സച്ചിന്‍ നന്ദി അറിയിച്ചിരുന്നു .

അതേസമയം റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനായാണ് വിമരമിച്ച മുന്‍ താരങ്ങളെ ഉള്‍പ്പെടുത്തി റോഡ് സേഫ്റ്റി സീരീസ് സംഘടിപ്പിച്ചത്. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളും ടൂര്‍ണമെന്‍റില്‍ പങ്കെടുത്തിരുന്നു. ഫൈനലില്‍ ശ്രീലങ്കയെ 14 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍മാരാവുകയും ചെയ്തു. കഴിഞ്ഞ വർഷം കോവിഡ് വ്യാപന സാഹചര്യത്തെ തുടർന്ന് നിർത്തിവെച്ച ടൂർണമെന്റിലെ മത്സരങ്ങളാണ് ഈ മാസം ആദ്യവാരം മുതൽ വീണ്ടും ആരംഭിച്ചത് .ടീമിലെ സച്ചിനും യൂസഫ് പത്താനും കോവിഡ് സ്ഥിതീകരിച്ചതോടെ മറ്റ് താരങ്ങളായ യുവരാജ് സിംഗ്, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, മുനാഫ് പട്ടേല്‍, മന്‍പ്രീത് ഗോണി, ഇര്‍ഫാന്‍ പത്താന്‍, പ്രഗ്യാന്‍ ഓജ എന്നിവരും വൈകാതെ പരിശോധനകൾക്ക് വിധേയരാകും എന്നാണ് ലഭിക്കുന്ന സൂചന .

Previous articleകേരളത്തിലേക്ക് ഐലീഗ് കിരീടം. ഗോകുലം കേരള ചാംപ്യന്‍മാര്‍.
Next articleകോഹ്ലിയുടെ ആവശ്യം പരിഗണിച്ച്‌ ബിസിസിഐ : ഇത്തവണ ഐപിഎല്ലിൽ വമ്പൻ സർപ്രൈസ്