കോഹ്ലിയുടെ ആവശ്യം പരിഗണിച്ച്‌ ബിസിസിഐ : ഇത്തവണ ഐപിഎല്ലിൽ വമ്പൻ സർപ്രൈസ്

IMG 20210328 080634

രാജ്യാന്തര ക്രിക്കറ്റിലെ  മത്സരങ്ങളിൽ തേര്‍ഡ് അമ്പയര്‍ക്ക് റഫര്‍ ചെയ്യുന്ന  തീരുമാനങ്ങളിൽ ഫീല്‍ഡ് അമ്പയര്‍ സോഫ്റ്റ് സിഗ്നല്‍ നല്‍കുന്ന സമ്പ്രദായം
നിര്‍ത്തലാക്കണമെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ശക്തമായ ആവശ്യം ഐസിസി  അംഗീകരിച്ചില്ലെങ്കിലും ഒടുവിൽ  ബിസിസിഐ അംഗീകാരം ലഭിച്ചു . അടുത്ത മാസം  ഒൻപതിന്  ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലില്‍ തേര്‍ഡ് അമ്പയര്‍ക്ക് തീരുമാനങ്ങളിൽ
ഫീല്‍ഡ് അമ്പയര്‍ സോഫ്റ്റ് സിഗ്നല്‍ നല്‍കേണ്ടെന്ന് തീരുമാനിച്ച ബിസിസിഐ  എല്ലാം മത്സരങ്ങളിലും  ഇത്  നടപ്പിലാക്കുമെന്ന് ചില ഉന്നത  വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങൾ  റിപ്പോര്‍ട്ട് ചെയ്യുന്നു .ഇതോടെ ഫീല്‍ഡ് അമ്പയറുടെ നിഗമനം എന്തെന്ന്  പരിശോധിക്കാതെ തന്നെ തേര്‍ഡ് അമ്പയര്‍ക്ക് വ്യക്തമായ  റീപ്ലേകള്‍ കണ്ടശേഷം ഒരു  അന്തിമ തീരുമാനത്തിൽ  എത്തുവാൻ സാധിക്കും.

ഇപ്പോൾ പുരോഗമിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ ഫീല്‍ഡ് അമ്പയറുടെ പല തീരുമാനങ്ങളും  തേര്‍ഡ് അമ്പയറുടെ പരിശോധനയില്‍ തെറ്റാണെന്ന് വ്യക്തമായപ്പോഴും സോഫ്റ്റ് സിഗ്നല്‍ പരിഗണിച്ച മൂന്നാം അമ്പയർ ഓൺ ഫീൽഡ് അമ്പയറുടെ അഭിപ്രായത്തെ ചോദ്യം ചെയ്യാതെ സോഫ്റ്റ് സിഗ്‌നൽ ഒപ്പം ഉറച്ചുനിൽക്കുന്ന അവസ്ഥ വന്നിരുന്നു .ഇതിനെതിരെ നായകൻ വിരാട് കോഹ്ലിയടക്കം രൂക്ഷമായി പ്രതികരിച്ചിരുന്നു .പല മുൻ താരങ്ങളും മൂന്നാം അമ്പയർക്ക് സ്വതന്ത്ര തീരുമാനം കൈകൊള്ളുവാൻ അവസരം നൽകണമെന്ന് ആവശ്യപെട്ടിരുന്നു .ഈ വാദങ്ങളാണിപ്പോൾ ബിസിസിഐ അംഗീകരിച്ചത് .

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

കളിക്കാരുടെ ഭാഗത്ത്‌ നിന്നുതന്നെ സോഫ്റ്റ് സിഗ്നൽ രീതിയെ കുറിച്ച് വളരെയേറെ ആക്ഷേപങ്ങള്‍ ഉയർന്നതോടെയാണ് ബിസിസിഐ പുതിയ തീരുമാനം കൈകൊണ്ടത് . കൂടാതെ  ചില എല്‍ബിഡബ്ല്യു തീരുമാനങ്ങളില്‍ പന്ത് വിക്കറ്റില്‍ കൊള്ളുമെങ്കില്‍ ഔട്ട് വിളിക്കണമെന്നും അവിടെ ഫീല്‍ഡ് അമ്പയറുടെ തിരുമാനം തിരിച്ചായിരുന്നു എന്നതുകൊണ്ട് ഔട്ട് അത്തരം സാഹചര്യത്തിൽ  വിളിക്കാതിരിക്കുന്നത് ശരിയല്ലെന്നും ഇന്ത്യൻ നായകൻ  കോഹ്ലി  അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു . അമ്പയേഴ്സ് കോള്‍ എന്നത് ക്രിക്കറ്റിൽ  കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു  കാര്യമാണെന്ന്  പറഞ്ഞ കോഹ്ലി ഐസിസിയുടെ ഭാഗത്ത് നിന്നൊരു മാറ്റവും ആഹ്വാനം ചെയ്തു .

ഇത്തവണത്തെ ഐപിഎല്ലിൽ മൂന്നാം അമ്പയർക്ക് കൂടുതൽ ചുമതലകൾ ബിസിസിഐ നൽകുന്നുണ്ട് .സോഫ്റ്റ് സിഗ്നലിലേതുപോലെ ഷോര്‍ട്ട് റണ്ണിന്‍റെ കാര്യത്തിലും ഇത്തവണത്തെ ഐപിഎല്ലില്‍  തേര്‍ഡ് അമ്പയര്‍ക്ക് പരിശോധന നടത്താം .ഓവര്‍ സ്റ്റെപ്പ് നോ ബോളുകള്‍ വിളിക്കുന്നത് കഴിഞ്ഞ ഐപിൽ മുതലേ മൂന്നാം അമ്പയറാണ് .
ഇത്തവണയും ഐപിഎല്ലിൽ
അതാവർത്തിക്കും എന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത് .

Scroll to Top