കറക്കിയെറിഞ്ഞ് ബംഗ്ലാദേശിനെ വീഴ്ത്തി. അഫ്ഗാന്‍ സൂപ്പര്‍ ഫോറില്‍

ഏഷ്യാ കപ്പിലെ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചു അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍ ഇടം നേടി. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. നേരത്തെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയതോടെയാണ് അഫ്ഗാന്‍ സൂപ്പര്‍ ഫോറിലെത്തിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് തുടക്കത്തിലേ ഗുര്‍ബാസിനെ നഷ്ടമായതോടെ പതിഞ്ഞ തുടക്കമാണ് ടീമിനു ലഭിച്ചത്. 10 ഓവര്‍ അവസാനിച്ചപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സ് എന്ന നിലയിലായിരുന്നു അഫ്ഗാന്‍. ഹസ്റുത്തള്ളയും (23) നബിയും (8) പുറത്തായതോടെ 3 ന് 62 എന്ന നിലയിലായിരുന്നു അഫ്ഗാന്‍.

345024

30 പന്തില്‍ 52 റണ്‍സ് വേണമെന്ന നിലയില്‍ ഇബ്രാഹിം സദ്രാനും നജിബുള്ള സദ്രാനും ചേര്‍ന്ന് ബൗണ്ടറികള്‍ പായിക്കാന്‍ തുടങ്ങി. മുസ്തഫിസര്‍ റഹ്മാന്‍റെ പന്തില്‍ 17 റണ്‍സ് നേടിയ അഫ്ഗാന്‍ ബാറ്റര്‍മാര്‍ സെയ്ഫുദ്ദീനെ 22 റണ്‍സിനാണ് പറഞ്ഞു വിട്ടത്.

നജ്ജിബുള്ള 17 പന്തില്‍ 1 ഫോറും 6 സിക്സുമായി 43 റണ്‍സ് നേടിയപ്പോള്‍ ഇബ്രാഹീം 41 പന്തില്‍ 4 ഫോറുമായി 42 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് അപരാജിത നാലാം വിക്കറ്റില്‍ 33 പന്തില്‍ 69 റണ്‍സാണ് ചേര്‍ത്തത്

345019

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ് വീതം നേടിയ റാഷിദ് ഖാനും മുജീബ് ഉര്‍ റഹ്മാനും തകര്‍ക്കുകയായിരുന്നു. 48 റണ്‍സ് നേടിയ മൊസദെക് ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

345012

53 ന് 5 എന്ന നിലയില്‍ നിന്നും മഹ്മുദ്ദളയും, മെഹ്ദി ഹൊസൈനുമായുള്ള കൂട്ടുകെട്ടിലൂടെയാണ് മൊസദെക്ക് ഹുസൈന്‍ പൊരുതാവുന്ന സ്കോറില്‍ എത്തിച്ചത്. നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മൊസ്ദെക്കിന്‍റെ (48) ഇന്നിംഗ്‌സ്.

Previous articleഎന്തുകൊണ്ടാണ് അവനെ ടീമില്‍ എടുക്കാഞ്ഞത് ? ചോദ്യവുമായി മുന്‍ ഇന്ത്യന്‍ താരം
Next articleസൂപ്പര്‍ ഫോറിലെത്താന്‍ ഇന്ത്യ – എതിരാളികളെ നിസ്സാരമായി കാണരുത്