ഏഷ്യാ കപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാനും പാകിസ്ഥാനും കളിച്ചത്. അവസാന ഓവറിൽ അഫ്ഗാനിസ്ഥാന്റെ വരുതിയിലാര്‍ന്ന കളി രണ്ട് സിക്സറുകള്‍ അടിച്ച് നസീം ഷാ തട്ടി പറിച്ചിരുന്നു. മത്സരത്തില്‍ നിരവധി നാടകീയ സംഭവങ്ങള്‍ക്കും സാക്ഷിയായി.
ആസീഫ് അലിയുടെ വിക്കറ്റ് എടുത്തതിനു ശേഷം ഫരീദ് മാലിക്കും ആസിഫ് അലിയും പരസ്പരം നേരിട്ടത് ഒരു ഘട്ടത്തിൽ കാര്യങ്ങൾ കൈവിട്ടുപോയി. ആസിഫിനെ പുറത്താക്കിയതിന് ശേഷം ബാറ്ററുടെ നേരെ ബൗളർ ആക്രമണോത്സുകമായി ആഘോഷിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്.
പാക്കിസ്ഥാനുമായുള്ള അഫ്ഗാനിസ്ഥാന്റെ പെരുമാറ്റത്തിൽ നിരാശ പ്രകടിപ്പിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തർ രംഗത്ത് എത്തി. ഇത് ആദ്യമായല്ല രണ്ട് ടീമുകളിലെയും കളിക്കാർ തമ്മിൽ സംഘർഷം ഉണ്ടാകുന്നത്. ആസിഫ് അലിയുടെ പെരുമാറ്റത്തെക്കുറിച്ച് പലരും ആക്ഷേപിക്കുമ്പോൾ, അഫ്ഗാനിസ്ഥാൻ ബൗളർക്ക് തെറ്റുപറ്റിയതായി അക്തര്‍ പറഞ്ഞു, രണ്ട് ടീമുകൾ തമ്മിലുള്ള മത്സരം നടക്കുമ്പോഴെല്ലാം അവരുടെ കളിക്കാരുടെ പെരുമാറ്റം ശരിയല്ലെന്നാണ് അദ്ദേഹം കരുതുന്നത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് താരങ്ങൾ പരസ്പരം ബഹുമാനിക്കുന്നതും കണ്ടുമുട്ടുമ്പോൾ ആലിംഗനം ചെയ്യുന്നതും അക്തര്‍ ചൂണ്ടിക്കാട്ടി.
“അഫ്ഗാനിസ്ഥാൻ നല്ല ക്രിക്കറ്റ് കളിക്കുന്നു, നിങ്ങളൊരു നല്ല ടീമാണ്,. ഇന്ത്യയോട് പോലും ഞങ്ങൾ ഇത് ചെയ്യില്ല. ഞങ്ങൾ അവരോട് വളരെ നന്നായി പെരുമാറുന്നു, ഇവിടെ നിങ്ങൾ ഉണ്ട്, ഞങ്ങൾ നിങ്ങളെ ഞങ്ങളുടെ സഹോദരന്മാരായി കണക്കാക്കുന്നു, നിങ്ങള്‍ ഞങ്ങളുടെ അയൽരാജ്യമാണ്, ഞങ്ങൾ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു, ഇവിടെ നിങ്ങളുടെ ധിക്കാരമാണ് കാണിക്കുന്നത്. ഇത് സ്വീകാര്യമല്ല,” അക്തർ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.