ഗെയ്ലോ കോഹ്ലിയോ സൂര്യയോ അല്ല. 20-20യിലെ ഏറ്റവും മികച്ച കളിക്കാരൻ അവനാണ്; ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ഡിവില്ലിയേഴ്സിന്റെ തിരഞ്ഞെടുപ്പ്.

ലോക ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് എ.ബി.ഡിവില്ലിയേഴ്സ്. ക്രിക്കറ്റിലെ 20-20 ഫോർമാറ്റിൽ ആരാണ് മികച്ച കളിക്കാരൻ എന്ന് ചോദിച്ചാൽ താരത്തിന്റെ പേരാണ് ഒട്ടുമിക്ക പേരും പറയാറുള്ളത്. എന്നാൽ ഇപ്പോഴിതാ തന്റെ അഭിപ്രായത്തിൽ ആരാണ് ട്വൻ്റി 20യിലെ മികച്ച കളിക്കാരൻ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.


ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരമായിരുന്ന ഡിവില്ലിയേഴ്സ് വിരാട് കോഹ്ലിക്കും ക്രിസ് ഗെയിലിനും ഒപ്പം കളിച്ചിട്ടുണ്ട്. ഈ രണ്ടുപേരിൽ ആരുടെയെങ്കിലും പേര് ആയിരിക്കും ദക്ഷിണാഫ്രിക്കൻ ഇതിഹാസം പറയുക എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മറ്റൊരു താരത്തിന്റെ പേരാണ് ഡിവില്ലിയേഴ്സ് പറഞ്ഞത്.

images 2023 03 06T154735.671

അഫ്ഗാനിസ്ഥാന്റെ സൂപ്പർ താരം റാഷിദ് ഖാൻ്റെ പേരാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം തിരഞ്ഞെടുത്തത്. സ്പിന്നറായ റാഷിദ് ഖാൻ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടിയാണ് കളിക്കുന്നത്.”റാഷിദ് രണ്ട് ഡിപ്പാർട്ട്മെന്റുകളിലും മാച്ച് വിന്നർ ആണ്.

images 2023 03 06T154805.944

സിംഹത്തിന്റേതു പോലെ ധൈര്യവും മനക്കരുത്തുമാണ് ഗ്രൗണ്ടിൽ ഉത്സാഹിയായ റാഷിദിന് ഉള്ളത്. എല്ലായിപ്പോഴും ജയിക്കാൻ ആഗ്രഹിക്കുന്ന കളിക്കാരനാണ്. മികച്ചവരിൽ ഒരാൾ എല്ലാം. ഏറ്റവും മികച്ച താരമാണ് അവൻ.”-ദക്ഷിണാഫ്രിക്കൻ ഇതിഹാസം പറഞ്ഞു. കഴിഞ്ഞ സീസണിൽ 15 കോടി രൂപക്കായിരുന്നു ഗുജറാത്ത് ടൈറ്റൻസ് റാഷിദ് ഖാനെ സ്വന്തമാക്കിയത്.

Previous articleറഫറി ചെയ്തത് ശരി. കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരാതി തള്ളി.
Next articleപി.എസ്.ജിക്ക് കനത്ത തിരിച്ചടി, പരിക്കേറ്റ സൂപ്പർ താരത്തിന് സീസൺ നഷ്ടമാകും!