ഐപിൽ വിരമിക്കൽ എപ്പോൾ :മാസ്സ് മറുപടി നൽകി ഡിവില്ലേഴ്‌സ്

ക്രിക്കറ്റ്‌ ആരാധകർ എല്ലാം ഐപിൽ ആവേശത്തിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് തുടക്കം കുറിക്കുവാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ ഒരു സന്തോഷ്വാർത്ത പങ്കിടുകയാണ് സ്റ്റാർ ബാറ്റ്‌സ്മാൻ ഡിവില്ലേഴ്‌സ്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലെ വിശ്വസ്ത താരമായ ഡിവില്ലേഴ്‌സസിന് ഈ സീസൺ വിരമിക്കൽ സീസണായി മാറുമോയെന്നുള്ള ആശങ്കകൾക്കും വിരാമം കുറിക്കുകയാണ് താരത്തിന്റെ പുതിയ പ്രസ്താവന. ഐപിഎല്ലിൽ തന്റെ ഭാവി പദ്ധതികൾ എന്തെന്ന് വിശദമാക്കി രംഗത്ത് എത്തുകയാണ് താരം.

ഐപിഎല്ലിൽ ഇനിയും ഏറെ വർഷങ്ങൾ തനിക്ക് കളിക്കുവാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ച ഡിവില്ലേഴ്‌സ് സീസണിൽ ബാംഗ്ലൂർ ഇനിയും വളരെ ഏറെ മുന്നേറുമെന്ന് അഭിപ്രായപ്പെട്ടു. നിലവിൽ ഐപിൽ രണ്ടാം പാദത്തിന്റെ ഭാഗമായി പരിശീലനം ആരംഭിച്ച മുൻ സൗത്താഫ്രിക്കൻ വൈകാതെ കോഹ്ലിക്ക് ഒപ്പം കിരീടം ഉയർത്താമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ്.”തീർച്ചയായും ഞാൻ ഐപിൽ ക്രിക്കറ്റിൽ തുടരുവാൻ ഏറെ ആഗ്രഹിക്കുന്നുണ്ട്. ഇനിയും അനവധി വർഷങ്ങൾ എനിക്ക് മുൻപിലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു “താരം തന്റെ നിലപാട് വ്യക്തമാക്കി.

അതേസമയം ഐപിഎല്ലിൽ തുടരും എങ്കിലും സൗത്താഫ്രിക്കൻ ടീമിലേക്ക് താരം തിരിച്ചുവരില്ല എന്ന് ആഴ്ചകൾ മുൻപ് ഔദ്യോഗികമായി തന്നെ തുറന്ന് പറഞ്ഞിരുന്നു. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ സൗത്താഫ്രിക്കൻ കുപ്പായത്തിൽ താരം കളിച്ചേക്കുമെന്ന് ആരാധകർ അടക്കം പ്രതീക്ഷിച്ചെങ്കിലും യുവതാരങ്ങളുടെ ദേശീയ ടീമിലെ പ്രധാന അവസരം നശിപ്പിക്കാൻ താനില്ല എന്ന് ഡിവില്ലേഴ്‌സ് അറിയിക്കുകയായിരുന്നു.

ഇത്തവണ പതിനാലാം സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്നായി 207 റൺസ് അടിച്ച മുപ്പത്തിയേഴുകാരൻ ഡിവില്ലേഴ്‌സ് ഇന്ത്യൻ ആരാധകർക്കും പ്രിയപ്പെട്ട ഒരു വിദേശ താരമാണ്. സൗത്താഫ്രിക്കൻ ക്രിക്കറ്റ്‌ ബോർഡുമായിട്ടുള്ള ഏതാനും ചില ഭിന്നതകൾ കാരണമാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണ്ണ വിരമിക്കൽ പ്രഖ്യാപിച്ചത്. ഐപില്ലിലും ബിഗ്ബാഷിലും പാകിസ്ഥാൻ സൂപ്പർ ലീഗിലും ഡിവില്ലേഴ്‌സ് മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുക്കുന്നത്

Previous articleബിസിസിഐയുടെ പ്ലാൻ ബി ജയത്തിലേക്ക് :സഞ്ചുവിനും ടീമിനും വീണ്ടും ലോട്ടറി
Next articleടി :20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഹർഷ ഭോഗ്ലെ :സർപ്രൈസ് താരം ടീമിൽ