ഇനിയൊരു തിരിച്ചുവരവില്ലാ. ടീമില്‍ പരിഗണിക്കില്ലാ എന്ന് സെലക്ടര്‍മാര്‍

ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പിലേക്ക് ദക്ഷിണാഫ്രിക്കന്‍ താരം ഏബി ഡീവില്ലേഴ്സിനെ പരിഗണിക്കില്ലാ. 2018 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഡീവില്ലേഴ്സ്, ബുദ്ധിമുട്ടുന്ന ദക്ഷിണാഫ്രിക്കയെ സഹായിക്കാന്‍ തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭ്യൂഹങ്ങള്‍ എല്ലാം തള്ളികളയുകയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് സെലക്ടര്‍മാര്‍. വിരമിച്ചത് അന്തിമമായി തുടരും എന്നാണ് സെലക്ടര്‍മാര്‍ പറഞ്ഞത്.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഫ്രാഞ്ചൈസി ടി20 ലീഗുകളില്‍ ഡീവില്ലേഴ്സ് സജീവമായിരുന്നു. ഒക്ടോബര്‍ – നവംമ്പര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഭാഗമാവാന്‍ സൗത്താഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചറുമായി ചര്‍ച്ചയുണ്ടായിരുന്നു. ടീമിലേക്ക് തിരിച്ചെത്താം എന്ന പ്രതീക്ഷയും ഡീവില്ലേഴ്സിനുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ എല്ലാം ഇതോടെ അവസാനിച്ചു.

37 വയസ്സുകാരനായ താരം സൗത്താഫ്രിക്കയുടെ ഇതിഹാസ താരങ്ങളിലൊരാളാണ്. ദക്ഷിണാഫ്രിക്കക്കു വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവിരല്‍ നാലാമാനും, ടി20യിലും ഏകദിനത്തിലും രണ്ടാമാനുമാണ്.

ടി20യിലെ ഏറ്റവും വിനാശകാരിയായ ബാറ്റസ്മാന്‍മാരില്‍ ഒരാളാണ് ഏബി ഡീവില്ലേഴ്സ്. 2021 ഐപിഎല്ലിലും തകര്‍പ്പന്‍ ഫോമിലായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം. 6 ഇന്നിംഗ്സിലായി 164 സ്ട്രൈക്ക് റേറ്റില്‍ 207 റണ്‍സാണ് നേടിയത്.

Previous articleകോഹ്ലിയും യൂസഫും ചേർന്നെന്നെ താഴെ ഇട്ടില്ല : സച്ചിന്റെ രസകരമായ അനുഭവം വൈറലാകുന്നു
Next articleഎന്നെ എന്തുകൊണ്ട് ഇന്ത്യൻ ടീമിലെടുക്കുന്നില്ല : കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു