റെക്കോഡുമായി ഏബി ഡീവില്ലേഴ്സ്. ബഹുദൂരം മുന്നില്‍

ഐപിഎല്ലില്‍ മറ്റൊരു റെക്കോഡുകൂടി സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ഏബി ഡീവില്ലേഴ്സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ മികച്ച സ്കോറിലേക്ക് നയിച്ചത് ഈ സൗത്താഫ്രിക്കന്‍ താരത്തിന്‍റെ അര്‍ദ്ധസെഞ്ചുറി പ്രകടനമാണ്. മത്സരത്തില്‍ 42 പന്തില്‍ നിന്നും 3 ഫോറിന്‍റെയും 5 സിക്സിന്‍റെയും അകമ്പടിയില്‍ 75 റണ്‍സാണ് ഏബിഡി നേടിയത്.

മത്സരത്തില്‍ ഐപിഎല്ലില്‍ 5000 റണ്‍ എന്ന നേട്ടവും റോയല്‍ ചലഞ്ചേഴ്സ് താരം സ്വന്തമാക്കി. അതും ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന പകിട്ടോടെയാണ് ഏബിഡി 5000 റണ്‍സ് ക്ലബില്‍ ഇടം നേടിയത്. 3288 പന്തുകളില്‍ നിന്നാണ് ഡിവില്ലിയേഴ്‌സ് 5000 പൂര്‍ത്തിയാക്കിയത്. ഇക്കാര്യത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെയാണ് ഡിവില്ലിയേഴ്‌സ് മറികടന്നത്. 3554 പന്തിലായിരുന്നു വാര്‍ണര്‍ 5000 ക്ലബിലെത്തിയിരുന്നത്

3620 പന്തില്‍ റെയ്ന 5000 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോള്‍ തൊട്ടു പിറകിലായാണ് രോഹിത്തിന്‍റെയും വീരാട് കോഹ്ലിയുടേയും സ്ഥാനം. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് 3817 പന്തുകള്‍ വേണ്ടി വന്നപ്പോള്‍ രോഹിത് നേരിട്ടതിനേക്കാളും പത്ത് പന്തുകള്‍ ഏറെ വേണ്ടിവന്നു കോലിക്ക് 5000ത്തിലെത്താന്‍.

ഐപിഎല്‍ ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടം ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിക്കാണ് (6041), ഏറ്റവും കൂടുതല്‍ റണ്‍ നേടിയവരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് ഡീവില്ലേഴ്സ്.

Previous articleഇന്ത്യ എന്‍റെ രണ്ടാം വീട്. സഹായവുമായി ബ്രറ്റ് ലീ
Next articleഅവർ ബാറ്റിങ്ങിൽ ക്ലിക്ക് ആവാതെ പഞ്ചാബ് ജയിക്കില്ല :മുന്നറിയിപ്പുമായി വിരേന്ദർ സെവാഗ്‌