ഇന്ത്യ എന്‍റെ രണ്ടാം വീട്. സഹായവുമായി ബ്രറ്റ് ലീ

പാറ്റ് കമ്മിന്‍സിനു പിന്നാലെ കോവിഡ് തരംഗത്തില്‍ വലയുന്ന ഇന്ത്യക്ക് സഹായവുമായി മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രറ്റ് ലീ. ഇന്ത്യ രണ്ടാം വീടാണെന്നു പറഞ്ഞ ലീ 41 ലക്ഷത്തോളം രൂപയാണ് സംഭാവന നല്‍കിയത്. രാജ്യത്തെ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മേടിക്കാനാണ് തുക നല്‍കുന്നതെന്ന് മുന്‍ പേസ് ബോളര്‍ വ്യക്തമാക്കി.

കളിക്കുന്ന സമയത്തും അതിന് ശേഷവും ഇന്ത്യയുടെ സ്‌നേഹം എനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ലീ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. കൊവിഡ് പോരാളികള്‍ക്ക് ഈ സാഹചര്യത്തില്‍ ഞാന്‍ നന്ദിയര്‍പ്പിക്കുന്നു. മറ്റുള്ളവര്‍ക്ക് കഴിയുന്നത് ചെയ്യണമെന്നും. എല്ലാവരും ഒരുമിച്ച്‌ നില്‍ക്കേണ്ട സമയമാണിതെന്നും ലീ കൂട്ടിച്ചേര്‍ത്തു

5000 ഡോളര്‍ സഹായം നല്‍കിയ പാറ്റ് കമ്മിന്‍സിനെ അഭിന്ദിക്കാനും മുന്‍ താരം മറന്നില്ലാ. കോവിഡ് കാരണം ഓസ്ട്രേലിയന്‍ താരങ്ങളായ ആദം സാംപയും, കെയ്ന്‍ റിച്ചാര്‍ഡ്സണും നാട്ടിലേക്ക് മടങ്ങിയപ്പോഴാണ് പാറ്റ് കമ്മിന്‍സ് ഇന്ത്യക്ക് സഹായവുമായി എത്തിയത്.