ഇന്ത്യന്‍ ത്രയത്തേക്കാള്‍ കേമന്‍മാര്‍ ബാബര്‍, ഷഹീന്‍, റിസ്വാന്‍ എന്നിവര്‍. പ്രസ്താവനയുമായി മുന്‍ പാക്ക് താരം

പാക്കിസ്ഥാന്‍ ത്രയങ്ങളായ ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ ഇന്ത്യന്‍ താരങ്ങളായ വീരാട് കോഹ്ലി, ജസ്പ്രീത് ബൂംറ, റിഷഭ് പന്ത് എന്നിവരേക്കാള്‍ മികച്ചവരാണ് എന്ന് അവകാശ വാദവുമായി മുന്‍ പാക്കിസ്ഥാന്‍ പേസര്‍ ആക്വിബ് ജാവേദ്. ക്രിക്കറ്റ് തുടങ്ങിയ കാലം മുതലേയുള്ള താരതമ്യം ഇന്നു തുടരുകയാണ്. ഇപ്പോള്‍ കോഹ്ലിയും ബാബര്‍ അസമും തമ്മിലുള്ള താരതമ്യമാണ് ക്രിക്കറ്റ് ലോകത്ത് സജീവമായിട്ടുള്ളത്.

ഇപ്പോഴിതാ ഈ താരതമ്യത്തില്‍ ആക്വിബിന്‍റെ അഭിപ്രായം . കോഹ്ലിയേക്കാള്‍ മികച്ച താരം ബാബര്‍ ആണെന്നും, ബുംറയേക്കാള്‍ കേമന്‍ ഷഹീന്‍ അഫ്രീദി, പന്തിനേക്കാള്‍ കേമന്‍ റിസ്വാനാണെന്നും ചൂണ്ടികാട്ടുന്നു. ഇപ്പോള്‍ എനിക്ക് തോന്നുന്നു ബാബര്‍ കോലിയേക്കാള്‍ മുന്നിലാണെന്ന്. കോലി ഒരു സമയത്ത് ഫോമിന്റെ ഉന്നതങ്ങളിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. എന്നാല്‍ ബാബര്‍ അങ്ങനെയല്ല. ഓരോ മത്സരങ്ങള്‍ക്ക് ശേഷവും മുന്നോട്ട് പോകുന്നു’- ആക്വിബ് പറഞ്ഞു

Virat Kohli Rizwan Babar

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വീരാട് കോഹ്ലിയുടെ സെഞ്ചുറി പിറന്നിട്ട് വര്‍ഷങ്ങളായി. അതേ സമയം ബാബര്‍ അസമാകട്ടെ എല്ലാ ഫോര്‍മാറ്റിലും ഗംഭീര പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്. “ഇപ്പോള്‍ ബുംറയെക്കാള്‍ മികച്ചവന്‍ ഷഹീനാണെന്ന് കരുതുന്നു. കാരണം ഷഹീന്‍ വരുമ്പോള്‍ ബുംറ അന്താരാഷ്ട്ര ക്രിക്കറ്റിലെ താരമായിക്കഴിഞ്ഞിരുന്നു. മൂന്ന് ഫോര്‍മാറ്റിലും അവന്‍ ഒരുപോലെ മികവ് കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബുംറയേക്കാള്‍ കേമനാണ് താനെന്ന് ചുരുങ്ങിയ സമയംകൊണ്ട് തെളിയിക്കാന്‍ ഷഹീനായി’- ബുംറയേയും ഷഹീന്‍ അഫ്രീദിയേയും താരതമ്യം ചെയ്തുകൊണ്ട് മുന്‍ താരം പറഞ്ഞു.

Rishab Pant

“റിസ്‌വാൻ ഇക്കാലത്ത് പന്തിനേക്കാൾ മികച്ചവനാണ്. പന്ത് അസാമാന്യ കഴിവുള്ള കളിക്കാരനാണെന്നതിൽ സംശയമില്ല, എന്നാൽ റിസ്‌വാൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന രീതിയിൽ, പന്ത് അദ്ദേഹത്തിന് വളരെ പിന്നിലാണ്. പന്ത് ഒരു ആക്രമണാത്മക കളിക്കാരനാണെന്ന് പലപ്പോഴും പറയാറുണ്ട്, രണ്ട് വലിയ ഷോട്ടുകൾ അടിച്ച് പുറത്താകുക എന്നല്ല അർത്ഥമാക്കുന്നത്, പക്ഷേ ക്രീസിൽ തുടരുക, പോരാടുക, ഗെയിം പൂർത്തിയാക്കുക,” ആഖിബ് കൂട്ടിച്ചേർത്തു.

Previous articleഞാനാണ് സെലക്ടര്‍ എങ്കില്‍ ജിതേഷ് ശര്‍മ്മയെ ഓസ്ട്രേലിയന്‍ ലോകകപ്പില്‍ കൊണ്ടു പോകും ; വിരേന്ദര്‍ സേവാഗ്
Next articleറണ്‍ മെഷീനല്ലാ ; ഇത് ❛ഡക്ക് കിംഗ്❜ കോഹ്ലി. സീസണിലെ മൂന്നാം ഗോള്‍ഡന്‍ ഡക്ക്