ജയ്‌സ്വാളാണ് ഇന്ത്യയുടെ ആവേശകരമായ താരം.. എന്ത് വില കൊടുത്തും ഇന്ത്യ പിന്തുണയ്ക്കണമെന്ന് മുൻ താരം.

jaiswal fifty

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു ഓപ്പണർ ജയ്സ്വാൾ കാഴ്ചവച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ്ങിന് അയക്കപ്പെടുകയായിരുന്നു. ശേഷം തുടക്കത്തിൽ തന്നെ ജയ്സ്വാൾ ഇന്ത്യക്കായി ആധിപത്യം പുലർത്തുകയുണ്ടായി. ഓസ്ട്രേലിയൻ ബോളർമാരെ പവർപ്ലെയിൽ തന്നെ വെടിക്കെട്ടോടെയാണ് ഈ യുവതാരം നേരിട്ടത്.

മത്സരത്തിൽ 24 പന്തുകളിൽ നിന്ന് തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിക്കാനും സാധിച്ചു. 25 പന്തുകളിൽ 53 റൺസായിരുന്നു ജയ്സ്വാളിന്റെ മത്സരത്തിലെ സമ്പാദ്യം. 9 ബൗണ്ടറികളും 2 സിക്സറുകളും ഈ യുവതാരത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. രണ്ടാം ട്വന്റി20യിലെ ഈ മികച്ച പ്രകടനത്തിന് ശേഷം ജയ്സ്വാളിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ തരം ആകാശ് ചോപ്ര.

തെല്ലും ഭയമില്ലാതെ പൂർണമായ സ്വാതന്ത്രത്തോടെ കളിക്കുന്ന ജയ്സ്വാളിന്റെ രീതിയെയാണ് ആകാശ് ചോപ്ര അഭിനന്ദിച്ചത്. ഇനിയും ജയ്സ്വാൾ ഇതേ രീതിയിൽ സമീപനം തുടരണം എന്നാണ് ആകാശ് ചോപ്ര പറയുന്നത്. വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലേക്ക് പോകുമ്പോൾ ഇന്ത്യ ജയ്സ്വാളിനെ നല്ല രീതിയിൽ കരുതേണ്ടതുണ്ട് എന്നും ചോപ്ര കൂട്ടിച്ചേർക്കുകയുണ്ടായി.

നിലവിൽ ഇന്ത്യയുടെ ട്വന്റി20യിലെ ഏറ്റവും പ്രഗൽഭനായ താരങ്ങളിൽ ഒന്നാണ് ജയസ്വാളെന്നും ചോപ്ര പറഞ്ഞു. ഇനി ഒരുപക്ഷേ തുടർച്ചയായി ജയസ്‌വാൾ ട്വന്റി20 മത്സരങ്ങളിൽ പരാജയപ്പെട്ടാലും ഇന്ത്യ ആവശ്യമായ പിന്തുണ നൽകി ടീമിൽ നിലനിർത്തണം എന്നാണ് ആകാശ് ചോപ്രയുടെ വാദം.

Read Also -  മില്ലറുടെ രക്ഷാപ്രവര്‍ത്തനം. തകര്‍ച്ചയില്‍ നിന്നും വിജയത്തിലേക്ക് എത്തി സൗത്താഫ്രിക്ക

“ജയസ്വാൾ ഒരു വലിയ താരം തന്നെയാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ താരവും ജയസ്വാൾ തന്നെയാണ്. ഇപ്പോൾ കളിക്കുന്ന സ്വാതന്ത്രത്തോടെയും ഭയമില്ലാത്ത സമീപനത്തോടയും ഇനിയും ജയസ്വാളിന് ബാറ്റ് ചെയ്യാൻ സാധിക്കണം. ഇത്തരം കളിക്കാർ ഒരു സമയമാകുമ്പോൾ തുടർച്ചയായി ബാറ്റിംഗിൽ പരാജയപ്പെടാറുണ്ട്. അങ്ങനെയൊരു സാഹചര്യം വന്നാലും ജയസ്വാളിനെ ഇന്ത്യ പിന്തുണയ്ക്കണം. ഇത്തരം കളിക്കാരുടെ ഒരു പ്രകൃതമാണ് അത്.”- ചോപ്ര പറയുന്നു.

വിശാഖപട്ടണത്തിൽ നടന്ന ആദ്യ ട്വന്റി20 മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം ആയിരുന്നില്ല ജയസ്വാൾ പുറത്തെടുത്തത്. എന്നാൽ തിരുവനന്തപുരത്ത് ജയസ്വാൾ അഴിഞ്ഞാടുന്നതാണ് കണ്ടത്. ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ പവർപ്ലേക്കുള്ളിൽ തന്നെ അർത്ഥ സെഞ്ച്വറി സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ജയ്സ്വാൾ മത്സരത്തിലൂടെ മാറുകയുണ്ടായി.

മുമ്പ് രാഹുലും രോഹിത് ശർമയുമാണ് ഇന്ത്യക്കായി ഈ നേട്ടം കൈവരിച്ചിരുന്നത്. പവർപ്ലേ ഓവറുകളിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡും ജയ്സ്വാൾ തന്റെ പേരിൽ ചേർത്തിട്ടുണ്ട്. ഈ വർഷം മുഴുവൻ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്കായി ജയ്സ്വാൾ കാഴ്ച വെച്ചിട്ടുള്ളത്.

Scroll to Top