ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മറ്റൊരു സുവർണ്ണ വർഷകാലമാണ് ഇപ്പോൾ കഴിയുന്നത്. ഈ വർഷത്തെ അവസാന ടെസ്റ്റ് മത്സരത്തിൽ ഡിസംബർ26നാണ് ടീം ഇന്ത്യ സൗത്താഫ്രിക്കൻ ടീമിനെതിരെ കളിക്കാനായി ഇറങ്ങുന്നത്. ഇത്തവണ ടി :20 ലോകകപ്പിൽ ഏറ്റവും അധികം സാധ്യതകൾ കൽപ്പിക്കപ്പെട്ട ഇന്ത്യൻ ടീമിന് കിരീടം നേടുവാനായി കഴിയാതെ പോയത് ആരാധകർക്കിടയിൽ എല്ലാം നിരാശയായി മാറിയെങ്കിലും രണ്ടാം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടുവാനായി മികച്ച പോരാട്ടത്തിലാണ് ഇന്ത്യൻ ടീം.
ഈ വർഷത്തെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിൽ മികച്ച ഇലവനെ തിരഞ്ഞെടുക്കുകയാണിപ്പോൾ മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.ടെസ്റ്റ് ക്രിക്കറ്റിലെ ഈ വർഷത്തെ മികച്ച ഇലവനുമായി എത്തുന്ന ആകാശ് ചോപ്ര നാല് ഇന്ത്യൻ താരങ്ങൾക്കാണ് സ്ഥാനം നൽകുന്നത്.ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ ഒഴിവാക്കിയാണ് ആകാശ് ചോപ്രയുടെ ടീം.
ടെസ്റ്റ് ടീം ഉപനായകൻ രോഹിത് ശർമ്മ, വിക്കറ്റ് കീപ്പർ റിഷാബ് പന്ത്,രവിചന്ദ്രൻ അശ്വിൻ, അക്ഷർ പട്ടേൽ എന്നിവരേ ആകാശ് ചോപ്ര തന്റെ ടീമിലേക്ക് ഉൾപെടുത്തിയപ്പോൾ നായകനായ വിരാട് കോഹ്ലിയെ മോശം ഫോമിന്റെ പേരിൽ ആകാശ് ചോപ്ര ഒഴിവാക്കി.രോഹിത് ശർമ്മയും ശ്രീലങ്കൻ നായകനായ ദിമുദ് കരുണരത്നയും ആകാശ് ചോപ്രയുടെ ടീമിൽ ഓപ്പണറായി എത്തുമ്പോൾ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്,ന്യൂസിലാൻഡ് നായകൻ വില്യംസൺ, ഫവാദ് അലം എന്നിവർ മിഡിൽ ഓർഡറിൽ സ്ഥാനം നേടി.ഈ വർഷം ഇരട്ട സെഞ്ച്വറികൾ അടക്കമായി തിളങ്ങിയ ജോ റൂട്ട് മൂന്നാം നമ്പറിൽ എതിരാളികൾ ഇല്ലാതെ സ്ഥാനം നേടുന്നതായി ചോപ്ര നിരീക്ഷിച്ചു.തന്റെ ടെസ്റ്റ് ഇലവൻ നായകനായി കെയ്ൻ വില്യംസനെയാണ് ആകാശ് ചോപ്ര തിരഞ്ഞെടുത്തതെന്നും ശ്രദ്ധേയമാണ്
ഇംഗ്ലണ്ട് മണ്ണിൽ സെഞ്ച്വറിയും ഗാബ്ബ ടെസ്റ്റിൽ അർദ്ധ സെഞ്ച്വറിയും അടിച്ച് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പ്രധാനപ്പെട്ട ഘടകമായി മാറിയ റിഷാബ് പന്തിനെ വിക്കറ്റ് കീപ്പർ റോളിൽ തിരഞ്ഞെടുത്ത ആകാശ് ചോപ്ര ജാമിസൻ,ജെയിംസ് അൻഡേഴ്സൺ,ഷഹീൻ അഫ്രീഡി എന്നിവരേയാണ് തന്റെ ടീമിലെ ഫാസ്റ്റ് ബൗളർമാരായി തിരഞ്ഞെടുത്തത്. അശ്വിൻ, അക്ഷർ പട്ടേൽ എന്നിവരേ സ്പിൻ ബൗളർമാരായി തിരഞ്ഞെടുത്ത ആകാശ് ചോപ്ര അശ്വിന്റെ മാജിക്ക് പ്രകടനത്തെ വാനോളം പുകഴ്ത്തി. ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം വിക്കറ്റുകൾ വീഴ്ത്തിയത് അശ്വിനാണ്