അവന്‍ ഇനി ഫലപ്രദമാകും എന്ന് തോന്നണില്ലാ. വിലയിരുത്തലുമായി ആകാശ് ചോപ്ര.

PicsArt 10 25 10.03.31 scaled

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടാതെ പാക്കിസ്ഥാന്‍ നേടിയെടുത്തു. ലോകകപ്പ് മത്സരങ്ങളില്‍ ഇതാദ്യമായാണ് പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ വിജയിക്കുന്നത്.

മത്സരത്തില്‍ പാക്കിസ്ഥാന്‍ ഓപ്പണര്‍മാര്‍ക്കെതിരെ ബോളര്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് കുറ്റപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. പരിക്കില്‍ നിന്നും വിമുകതനായ ശേഷം തിരിച്ചെത്തിയ ഭുവനേശ്വര്‍ കുമാര്‍ പഴയതുപോലെ അല്ലാ എന്ന് വിലയിരുത്തി. ഭുവനേശ്വറിന്‍റെ പേസും സ്വിങ്ങും നഷ്ടമായി എന്നും പഴയതുപോലെ ഫലപ്രദമല്ലാ എന്നും ആകാശ് ചോപ്ര തന്‍റെ വീഡിയോയിലൂടെ പറഞ്ഞു.

328318

” ഭുവനേശ്വര്‍ കുമാര്‍ ബോള്‍ ചെയ്യുമ്പോള്‍ ഒരു വിക്കറ്റ് ലഭിക്കും എന്ന് ഒരിക്കലും കരുതിയില്ലാ. നേരത്തെ, പന്ത് സൈഡിലേക്ക് ചലിപ്പിക്കാനും തെറ്റായ ഷോട്ടുകൾക്ക് പ്രേരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അത് സംഭവിക്കുന്നില്ല.

” അവന്റെ വേഗത കുറഞ്ഞ ഡെലിവറിയും വൈഡ് യോർക്കറുകളും ഉണ്ടെങ്കിലും, റണ്ണുകളുടെ ഒഴുക്ക് നിയന്ത്രിക്കാൻ മാത്രമാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് തോന്നുന്നു. അതിനാൽ, ഇത് ഒരു പ്രശ്നമാകും,” മുൻ ഇന്ത്യൻ ഓപ്പണർ കൂട്ടിച്ചേർത്തു.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
Scroll to Top