രോഹിത് ശര്‍മ്മ പരിക്കേറ്റ് പുറത്തായതോടെ സൗത്താഫ്രിക്കകെതിരെയുള്ള ഇന്ത്യയയുടെ പരമ്പര വിജയ സാധ്യതക്ക് തിരിച്ചടിയായി എന്ന അഭിപ്രായവുമായി ആകാശ് ചോപ്ര. മുംബൈയിലെ പരിശീലനത്തിനിടെയാണ് രോഹിത് ശര്‍മ്മക്ക് ഹാംസ്ട്രിങ്ങ് ഇഞ്ചുറി സംഭവിച്ചത്. ഇതിനെ തുടര്‍ന്നാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായ സൗത്താഫ്രിക്കന്‍ പരമ്പരയില്‍ നിന്നും പുറത്താകയത്. ഏകദിന പരമ്പരയിലും ഇന്ത്യന്‍ ഓപ്പണര്‍ ഭാഗമാകുമോ എന്നത് സംശയത്തിന്‍റെ നിഴലിലാണ്.
ആദ്യ ഇലവനിലുള്ള പല താരങ്ങളും പുറത്തായതോടെ സൗത്താഫ്രിക്കന്‍ പരമ്പര റദ്ദാക്കുമോ എന്നതാണ് ആകാശ് ചോപ്രയുടെ ചോദ്യം. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശുഭ്‌മാന്‍ ഗില്‍ തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെയാണ് രോഹിത്തിനും പരിക്കേറ്റത് എന്നതാണ് ചോപ്രയെ ആശങ്കയിലാക്കുന്നത്.
രോഹിത് ശര്‍മ്മയുടെ അഭാവം ഇന്ത്യക്ക് വലിയ നഷ്ടമാകും എന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. 2021 ലെ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ ഇല്ലാത്തത് ഇന്ത്യയുടെ പരമ്പര വിജയ സാധ്യത സംശയത്തിലാണ്. ഇംഗ്ലണ്ടില്‍ എന്തുകൊണ്ട് ഇന്ത്യ മികച്ച പ്രകടനം കാഴ്‌ചവെച്ചു. അവിടെ രാഹുലിനൊപ്പം രോഹിത്തുണ്ടായിരുന്നു എന്നതാണ് കാരണം. രോഹിത് ടെസ്റ്റ് ക്രിക്കറ്റിനെ ഇഷ്‌ടപ്പെട്ട് തുടങ്ങിയിരുന്നു, പന്ത് ലീവ് ചെയ്യുന്നതും പ്രതിരോധിക്കുന്നതും ആസ്വദിക്കുന്നു. ആകാശ് ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ കെല്‍ രാഹുലിനൊപ്പം മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. സൗത്താഫ്രിക്കന്‍ പേസ് പിച്ചില്‍ ഇന്ത്യയുടെ മൂന്നാം ഓപ്പണര്‍ ആരായിരിക്കും എന്ന ചോദ്യവും ആകാശ് ചോപ്ര ചോദിക്കുന്നുണ്ട്. രോഹിത് ശര്‍മ്മക്ക് പകരം ഇന്ത്യ എ ക്യാപ്റ്റനായ പ്രിയങ്ക് പാഞ്ചലിനെ ടീമില്‍ ഉള്‍പ്പെടുത്തിയട്ടുണ്ട്.