ഐപിഎൽ ഫൈനലിലെത്തുന്ന ആദ്യ ടീം ഇതാവും. പ്രവചനവുമായി മുൻ ഇന്ത്യൻ താരം.

FuaemjFakAAGZUc

ഈഡൻ ഗാർഡൻസിൽ കൊൽക്കത്തക്കെതിരെ നടന്ന മത്സരത്തിൽ 49 റൺസിന്റെ വമ്പൻ വിജയമായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് നേടിയത്. ഇതോടെ ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ 2023 പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. ഈ സീസണിലുടനീളം മികച്ച പ്രകടനങ്ങൾ ആവർത്തിച്ചാണ് ചെന്നൈ ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സ് ഇത്തവണത്തെ ഐപിഎല്ലിന്റെ ഫൈനലിൽ സ്ഥാനം കണ്ടെത്തുമെന്ന പ്രവചനവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോയിലൂടെയാണ് ആകാശ് ചോപ്ര ഇക്കാര്യം വെളിപ്പെടുത്തിയത്.

“ചെന്നൈ തങ്ങളുടെ ആദ്യ 7 മത്സരങ്ങളിൽ 5 മത്സരങ്ങളിലും വിജയം കണ്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേയോഫിൽ ക്വാളിഫൈ ചെയ്യണമെങ്കിൽ 8 വിജയങ്ങളാണ് ആവശ്യമായ ഉള്ളത്. അതിനാൽ തന്നെ അടുത്ത അവരുടെ 7 മത്സരങ്ങളിൽ 3 എണ്ണം വിജയിച്ചാൽ അവർക്ക് പ്ലെയോഫിൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കും. മാത്രമല്ല ഇനി ചെന്നൈക്ക് അവശേഷിക്കുന്നത് ഒരുപാട് ഹോം മത്സരങ്ങളാണ്. നിലവിൽ അവർ എവെ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.”- ആകാശ് ചോപ്ര പറയുന്നു.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.
Aakash Chopra 2

“ചെന്നൈ മുംബൈ ഇന്ത്യൻസിനെ മുംബൈയിൽ തന്നെ പരാജയപ്പെടുത്തുകയുണ്ടായി. ബാംഗ്ലൂരിനെ ചിന്നസ്വാമി സ്റ്റേഡിയത്തിലും, കൊൽക്കത്തയെ ഈഡൻ ഗാർഡൻസിലും അവർ പരാജയപ്പെടുത്തി. ഈ 3 മത്സരങ്ങളിലും ചെന്നൈ വിജയിച്ചു. ഇനി അവർക്ക് കളിക്കാനുള്ളത് ഹോം മത്സരങ്ങളാണ്. അതിനാൽ തന്നെ ഒന്നാം നമ്പറിൽ ഫിനിഷ് ചെയ്യാനുള്ള എല്ലാ സാധ്യതകളും ചെന്നൈയ്ക്കുണ്ട്. മാത്രമല്ല ക്വാളിഫയർ 1ഉം എലിമിനേറ്റർ മത്സരവും ചെപ്പോക്കിലാണ് നടക്കുന്നത്. അതിനാൽ തന്നെ അവർ ഫൈനലിലെത്തുമെന്ന് ഉറപ്പാണ്.”- ആകാശ് ചോപ്ര കൂട്ടിചേർക്കുന്നു.

2023 ഐപിഎല്ലിൽ ചെന്നൈയ്ക്ക് അവശേഷിക്കുന്നത് 7 മത്സരങ്ങളാണ്. ഇതിൽ 4 മത്സരങ്ങളും ചെന്നൈയിൽ തന്നെയാവും കളിക്കുന്നത്. ചെപ്പോക്കിൽ മികച്ച റെക്കോർഡ് തന്നെയാണ് ചെന്നൈക്ക് ഉള്ളത്. ഈ സീസണിൽ മൂന്നു മത്സരങ്ങൾ ചെപ്പോക്കിൽ കളിച്ചപ്പോൾ രാജസ്ഥാനെതിരെ മാത്രമാണ് ചെന്നൈ പരാജയമറിഞ്ഞത്. വരും മത്സരങ്ങളിൽ പിച്ച് കൂടുതൽ സ്പിന്നിനെ അനുകൂലിക്കുന്നതിനാൽ തന്നെ ധോണിക്ക് തന്ത്രങ്ങൾ മെനയുക അനായാസമായി മാറിയേക്കും.

Scroll to Top