അർഷ്ദീപ് സിംഗ് കഴിവുള്ള ഒരു പേസറാണെങ്കിലും, അദ്ദേഹം ഇപ്പോഴും ബൗളറാവാനുള്ള പുരോഗതിയിലാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറഞ്ഞു. അര്‍ഷദീപിനു ഇപ്പോൾ വിക്കറ്റ് എടുക്കാനുള്ള കഴിവും പരിചയവും ഇല്ല എന്നും മുന്‍ താരം അഭിപ്രായപ്പെട്ടു.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 26 ശരാശരിയിൽ നാല് വിക്കറ്റുകളാണ് അർഷ്‌ദീപ് നേടിയിട്ടുള്ളത്. യൂട്യൂബ് ചാനലിൽ തന്റെ ചിന്തകൾ പങ്കുവെച്ചുകൊണ്ട് ചോപ്ര, മാച്ച് വിന്നിംഗ് പ്രകടനങ്ങൾ നൽകാൻ അർഷ്ദീപ് ആയിട്ടിലെന്നും പ്രസ്താവിച്ചു.
“അർഷ്ദീപ് സിംഗ് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അവൻ വളരെ നല്ല വാഗ്ദാനമാണ്, കൂടാതെ ചില നല്ല യോർക്കറുകൾ ബൗൾ ചെയ്യാൻ കഴിയും, പക്ഷേ അവൻ ഇതുവരെ ഒരു പൂര്‍ണ്ണമായി ബൗളറായി വളര്‍ന്നട്ടില്ലാ. ന്യൂ ബോളില്‍ വിക്കറ്റ് വീഴ്ത്താനുള്ള ഒപ്ഷനില്ലാ.”
പഴയ പന്തിൽ അയാൾക്ക് വിക്കറ്റുകൾ എടുക്കാനും റണ്‍ വിട്ടുകൊടുക്കാതിരിക്കാനും കഴിയും. അവൻ ഒരിടത്തും അധികം വിക്കറ്റുകൾ നേടുന്നത് കണ്ടിട്ടില്ല. മധ്യ ഓവറുകളില്‍ വിക്കറ്റ് നേടാനുള്ള എക്സ്ട്രാ പേസ് അവനില്ല. ” ആകാശ് ചോപ്ര പറഞ്ഞു.
വരാനിരിക്കുന്ന ടി20 മത്സരങ്ങളിൽ ദീപക് ചാഹറെ പരിഗണക്കിണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചഹറും ഭുവനേശ്വർ കുമാറും ഒരുമിച്ച് കളിക്കുന്നത് അനുയോജ്യമല്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.