ഭാവി ശോഭനം. റിഷഭ് പന്ത് ഭാവി ക്യാപ്റ്റനെന്ന് മുന്‍ ഇന്ത്യന്‍ താരം

ടി20 ക്രിക്കറ്റിൽ ഋഷഭ് പന്തിന് ശോഭനമായ ഭാവി ഉണ്ടാകുമെന്നും ലിമിറ്റഡ് ഫോര്‍മാറ്റില്‍ ക്യാപ്റ്റനായി മാറുമെന്നും പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിന്റെ ഭാഗമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം.

തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, ടി20യിൽ റിഷഭ് പന്തിന്റെ ഭാവിയെക്കുറിച്ചും കെഎൽ രാഹുലിനൊപ്പമോ രോഹിത് ശർമ്മക്കൊപ്പമോ ഓപ്പൺ ചെയ്യണമോയെന്നും ചോപ്ര ചര്‍ച്ച ചെയ്തു.

“ഭാവി മികച്ചതായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. മുന്നോട്ട് പോകുമ്പോൾ ടി20 ക്രിക്കറ്റിൽ അദ്ദേഹം ഇന്ത്യൻ ക്യാപ്റ്റനായി മാറിയേക്കാം.”

അതേ സമയം ടി20 ക്രിക്കറ്റിൽ തന്റെ കഴിവുകള്‍ തെളിയിക്കാന്‍ റിഷഭ് പന്തിന് സാധിച്ചട്ടില്ലാ എന്ന് അദ്ദേഹം ചൂണ്ടികാട്ടി

” എന്നാൽ ഈ സമയത്ത്, അവൻ ഇത് ചെയ്യണോ അതോ ചെയ്യണോ, അടിക്കണോ ജാഗ്രതയോടെ കളിക്കണോ, അടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പുറത്തായാൽ ടീമില്‍ നിന്നും ഒഴിവാക്കുമോ എന്ന് അവൻ ഇപ്പോഴും കണക്കുകൂട്ടുന്നു എന്നതാണ് സത്യം. ”

പ്രതീക്ഷകളുടെ ഭാരമാണ് ഇന്ത്യന്‍ താരത്തിനു വിനയാകുന്നത് എന്ന് ആകാശ് ചോപ്ര പറഞ്ഞു. റിഷഭ് പന്ത് കളിച്ച 58 ടി20 മത്സരങ്ങളിൽ നിന്ന് 23.94 ശരാശരിയിൽ 934 റൺസാണ് നേടിയട്ടുള്ളത്. അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പിലും കാര്യമായ പ്രകടനം താരത്തിന് നടത്താനായില്ലാ

Previous articleഅവര്‍ രണ്ടു പേരെയും പുറത്താക്കിയാല്‍ പകുതി കഴിഞ്ഞു. മുന്‍ അഫ്ഗാന്‍ നായകന്‍ പറയുന്നു.
Next articleസഞ്ചു സാംസണ്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍. ന്യൂസിലന്‍റിനെതിരെയുള്ള പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു