ഈ ടൂർണമെന്റ് ധോണിയ്ക്കായി തയാറാക്കിയത്. മഞ്ഞയിലെ മാജിക്കിനെപറ്റി മുൻ ഇന്ത്യൻ താരം.

ezgif 5 d757385f9a

2023 ഐപിഎല്ലിന്റെ ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനെ 15 റൺസിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ എത്തിയിരിക്കുകയാണ്. 16 വർഷത്തെ ടൂർണമെന്റ് ചരിത്രത്തിൽ ഇത് പത്താംതവണയാണ് ധോണിയുടെ പട ഫൈനൽ കളിക്കുന്നത്. മത്സരത്തിൽ ചെന്നൈ ഉയർത്തിയ 173 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് 157 റൺസിൽ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. ഈ സീസണിൽ ചെന്നൈ ഫൈനലിലെത്താൻ പ്രധാന കാരണമായി മാറിയത് ധോണിയുടെ മാജിക് തന്നെയാണ് എന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര മത്സരശേഷം പറഞ്ഞത്.

ഈ ഐപിഎൽ ധോണിക്കായി സംഘടിപ്പിച്ചതാണോ എന്ന് പോലും താൻ കരുതുന്നു എന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. “14 വർഷങ്ങൾ, 10 ഫൈനലുകൾ, 4 ട്രോഫികൾ.. IPL എന്നതിലെ P എന്ന അക്ഷരം ‘പീല’ (മഞ്ഞ) എന്ന അർത്ഥത്തിലാണ് എന്നാണ് ഞാൻ കരുതുന്നത്. ഒരിക്കൽ കൂടി വളരെ മികച്ച പ്രകടനത്തോടെ ചെന്നൈ സൂപ്പർ കിങ്സ് മറ്റൊരു ഫൈനലിൽ എത്തിയിരിക്കുന്നു. അവർ ഒരു അവിസ്മരണീയ ടീം തന്നെയാണ്. മാത്രമല്ല ധോണിയുടെ മാജിക്കും ഇതിനു പിന്നിലുണ്ട്.”- ചോപ്ര പറയുന്നു.

Read Also -  "അന്ന് പാകിസ്ഥാൻ ഏറ്റവും ഭയന്നിരുന്നത് സച്ചിനെയാണ് " മുൻ പാക് താരം.
ezgif 5 65c6bb07cc

“ചെന്നൈ ടീം വളരെ വ്യത്യസ്തമാണ്. ധോണിയുടെ മാജിക്കും അങ്ങനെ തന്നെ. ഈ ടൂർണമെന്റ് പൂർണ്ണമായും ധോണിക്കായി സജ്ജീകരിച്ചതാണ് എന്നുപോലും തോന്നിപ്പോകുന്നു. കഴിഞ്ഞവർഷം അവർ ഒൻപതാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. എന്നാൽ ഇത്തവണ അവർ രണ്ടാം സ്ഥാനത്ത് ലീഗ് സ്റ്റേജിൽ ഫിനിഷ് ചെയ്യുകയുണ്ടായി. മാത്രമല്ല ഇപ്പോൾ ഫൈനലിലെത്തുന്ന ആദ്യ ടീമായും ചെന്നൈ സൂപ്പർ കിങ്സ് മാറി. എന്തായാലും ധോണിയെ സമ്മതിച്ചേ പറ്റൂ. താങ്കൾ ഒരു അവിസ്മരണീയ ക്രിക്കറ്ററാണ്.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 14 സീസണുകളാണ് ചെന്നൈ സൂപ്പർ കിങ്സ് കളിച്ചിട്ടുള്ളത്. ഇതിൽ 12 സീസണുകളിലും ഐപിഎല്ലിന്റെ പ്ലേയോഫ് കാണാൻ ചെന്നൈക്ക് സാധിച്ചു. ഒപ്പം 10 സീസണുകളിൽ ചെന്നൈ ഫൈനലിലും കളിച്ചിട്ടുണ്ട്. ഇത്തവണ അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ തങ്ങളുടെ എതിരാളികളെ കാത്തിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണിയുടെ ഈ സൂപ്പർ ടീം.

Scroll to Top