ഇത്തവണത്തെ ഐപിൽ സീസൺ പ പാതിവഴിയിൽ ബിസിസിഐ ഉപേഷിച്ചെങ്കിലും ശേഷിക്കുന്ന മത്സരങ്ങൾ നടക്കും എന്ന ശുഭ പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം .
ഇത്തവണ ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിന്റെ അവിസ്മരണീയ തുടക്കവും ഒപ്പം ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ഗംഭീര തുടർ വിജയങ്ങളും നാം കണ്ടിരുന്നു.ഒപ്പം
ഒട്ടേറെ അവിസ്മരണീയ വ്യക്തികത പ്രകടനങ്ങൾക്ക് സീസൺ സാക്ഷ്യം വഹിച്ചിരുന്നു. രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ , ബാംഗ്ലൂർ ടീമിലെ പടിക്കൽ എന്നിവർ സെഞ്ച്വറി നേടിയപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദ് എതിരെ ബട്ട്ലർ ശതകവും നേടി .
എന്നാൽ ഈ സീസണിലെ ഏറ്റവും മികച്ച യുവതാരം ആരെന്ന ചോദ്യത്തിന് ഇപ്പോൾ രാജസ്ഥാൻ റോയൽസ് യുവ പേസ് ബൗളറുടെ പേര് പറയുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര .ഈ സീസണിൽ അത്ഭുതപ്പെടുത്തിയ യുവതാരം രാജയസ്ഥാൻ റോയൽസിന്റെ ഇടം കൈയൻ പേസറായ ചേതൻ സക്കറിയായണെന്ന് ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞത് .
ആദ്യ സീസൺ ഐപിൽ തന്നെ സ്വപ്നതുല്യമാക്കിയ സക്കറിയ രാജസ്ഥാൻ ടീമിനായി എതിർ ടീമിലെ പ്രധാന വിക്കറ്റുകൾ വീഴ്ത്തി .ആകാശ് ചോപ്രയുടെ വാക്കുകൾ ഇപ്രകാരമാണ് “അയാൾ ഞങ്ങളെയെല്ലാം ഏറെ അത്ഭുതപ്പെടുത്തി. അരങ്ങേറ്റത്തിൽ തന്നെ ബൗളിംഗ് പ്രകടനം കൊണ്ടും കളിയോടുള്ള അവന്റെ അടങ്ങാത്ത സമീപനം കൊണ്ടും സക്കറിയ എല്ലാ മത്സരങ്ങളിലും ക്രിക്കറ്റ് പ്രേമികൾ ഏറെ മതിപ്പുളവാക്കിയിരുന്നു. പന്ത് ഒരേസമയം അകത്തേക്കും പുറത്തേത്തും സ്വിംഗ് ചെയ്യിക്കാൻ സക്കറിയക്ക് കഴിയും .
കൂടാതെ ആദ്യ ഐപിൽ എന്ന യാതൊരു ഭയവും അവന്റെ ബൗളിങ്ങിൽ ഇല്ല .
അവൻ ഭാവിയിൽ ഇന്ത്യൻ ടീമിൽ ഇടം നേടും .”മുൻ ഇന്ത്യൻ താരം വളരെയേറെ വാചാലനായി .