ഇവിടെയാണ് ❛വീരാട് കോഹ്ലി എന്ന ക്യാപ്റ്റനെ നഷ്ടമായത്‌❜ പ്രശംസയുമായി മുന്‍ ഇന്ത്യന്‍ താരം.

ന്യൂസിലന്‍റിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റനായി വീരാട് കോഹ്ലി തിരിച്ചെത്തിയപ്പോള്‍, ഇന്ത്യയിലെ ഒരു ടീമിന്‍റെ ഏറ്റവും ചെറിയ സ്കോറിനാണ് ന്യൂസിലന്‍റ് പുറത്തായത്. അജാസ് പട്ടേലിന്‍റെ 10 വിക്കറ്റ് നേട്ടത്തിനു ശേഷം ബാറ്റ് ചെയ്യാനെത്തിയ ന്യൂസിലന്‍റിനെ സ്പിന്‍ കരുത്തില്‍ വീഴ്ത്തുകയായിരുന്നു.

എന്നാല്‍ അതിനു മുന്‍പ് ടോപ്പ് ഓഡര്‍ ബാറ്റസ്മാന്‍മാരെ പറഞ്ഞയച്ചത് മുഹമ്മദ് സിറാജായിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ വില്‍ യങ്ങിനെ പുറത്താക്കിയപ്പോള്‍ , അവസാന പന്തില്‍ ടോം ലതാമിന്‍റെ വിക്കറ്റ് നേടി. കെണിയൊരുക്കിയാണ് കഴിഞ്ഞ ടെസ്റ്റില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ടോം ലതാമിന്‍റെ വിക്കറ്റ് ഇന്ത്യ നേടിയത്.

ലെഗ് സൈഡില്‍ രണ്ട് ഫീല്‍ഡര്‍മാരെ നിര്‍ത്തി ബൗണ്‍സറുകളിലൂടെയായിരുന്നു സിറാജിന്‍റെ ആക്രമണം. വീരാട് കോഹ്ലിയുടെ കെണിയില്‍ ന്യൂസിലന്‍റ് സ്റ്റാന്‍ഡ്ബൈ ക്യാപ്റ്റന്‍ കുടുങ്ങുകയായിരുന്നു. 10 റണ്‍സ് നേടി ശ്രേയസ്സ് അയ്യറിനു ക്യാച്ച് നല്‍കിയാണ് ടോം ലതാം മടങ്ങിയത്.

മത്സരത്തില്‍ ടോം ലതാമിന്‍റെ വിക്കറ്റ് നേടിയ സിറാജിനെ പ്രശംസിക്കുകയും അതുപോലെ ഈ വിക്കറ്റില്‍ വീരാട് കോഹ്ലിക്കും തുല്യ അവകാശം ഉണ്ടെന്നാണ് മുന്‍ താരമായ ആകാശ് ചോപ്ര പറഞ്ഞത്. ❝ ഇവിടെയാണ് വീരാട് കോഹ്ലി എന്ന ക്യാപ്‌റ്റനെ മിസ്സ് ചെയ്തത്. ടോം ലതാമിനെ വളരെ തന്ത്രപരമായി മുഹമ്മദ് സിറാജ് കുടുക്കി. ഇത് ബോളര്‍മാറുടെ വിക്കറ്റ് മാത്രമല്ലാ. കോഹ്ലിയും അതില്‍ പങ്കു വഹിച്ചു. ❞ ആകാശ് ചോപ്ര പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ ഒരൊറ്റ ബൗണ്‍സര്‍ പോലും ഇന്ത്യന്‍ പേസര്‍മാര്‍ എറിഞ്ഞില്ലാ എന്നു ആകാശ് ചോപ്ര ചൂണ്ടികാട്ടി. ആദ്യ മത്സരത്തില്‍ 95, 52 എന്നിങ്ങിനെയായിരുന്നു ടോം ലതാമിന്‍റെ സ്കോര്‍. സ്ഥിരം ക്യാപ്റ്റനായ കെയിന്‍ വില്യംസണ്‍ പരിക്ക് കാരണം കളിക്കാത്തതുകൊണ്ട് ടോം ലതാമാണ് ടീമിനെ നയിക്കുന്നത്.

Previous article10 വിക്കറ്റ് നേടിയ അജാസ് പട്ടേലിനെ ഡ്രസിങ്ങ് റൂമില്‍ എത്തി അഭിനന്ദിച്ച് വീരാട് കോഹ്ലിയും ദ്രാവിഡും.
Next article2 വര്‍ഷത്തിനു ശേഷം പൂജാരയുടെ ബാറ്റില്‍ നിന്നും സിക്സ് പിറന്നു.