2 വര്‍ഷത്തിനു ശേഷം പൂജാരയുടെ ബാറ്റില്‍ നിന്നും സിക്സ് പിറന്നു.

pujara six vs ajaz patel e1638636554907

ന്യൂസിലന്‍റിനെ ചെറിയ സ്കോറിനു പുറത്താക്കി രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍  ചെയ്യാനെത്തിയത് മായങ്ക് അഗര്‍വാളും ചേത്വേശര്‍ പൂജാരയുമാണ്. ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിനു പുറത്തായ പൂജാരക്ക്, രണ്ടാം ഇന്നിംഗ്സില്‍ വലിയ സ്കോര്‍ നേടേണ്ടത് അനിവാര്യമാണ്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 29 റണ്‍സുമായി പൂജാര ക്രീസിലുണ്ട്.

രണ്ടാം ഇന്നിംഗ്സില്‍ പത്തു വിക്കറ്റ് നേട്ടം കൈവരിച്ച അജാസ് പട്ടേലിനെ മിഡ് വിക്കറ്റിലൂടെ സിക്സ് കടത്തിയിരുന്നു. രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് പൂജാര ഒരു സിക്സ് അടിക്കുന്നത്. അവസാനമായി 2019 ല്‍ സൗത്താഫ്രിക്കകെതിരെയായിരുന്നു പൂജാരയുടെ സിക്സര്‍.

ഇതിനു മുന്‍പ് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ പൂജാരക്കായി അശ്വിന്‍ ഒരു ചലഞ്ച് വച്ചിരുന്നു. ഏതെങ്കിലും സ്പിന്നറിനെതിരെ സിക്സ് നേടിയാല്‍ പാതി മീശ വച്ച് കളിക്കാന്‍ ഇറങ്ങും എന്നായിരുന്നു അശ്വിന്‍ ചലഞ്ച് ചെയ്തത്. അന്ന് അശ്വിനുമായുള്ള സംഭാഷണത്തില്‍, ബാറ്റിംഗ് കോച്ചായ റാത്തോര്‍ മറുപടി പറഞ്ഞത്, ”അത് വലിയ വെല്ലുവിളിയാണ്. അദ്ദേഹം അത് ഏറ്റെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷെ അദ്ദേഹം അത് ഇപ്പോള്‍ ഏറ്റെടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല,” എന്നായിരുന്നു

Read Also -  സഞ്ജുവിന്റെ "ക്യാപ്റ്റൻസ്" ഇന്നിങ്സ്. ജയസ്വാളിനെ സെഞ്ച്വറി നേടാനും സഹായിച്ചു.

92 മത്സരങ്ങള്‍ കളിച്ച പൂജാര ഇതുവരെ 15 സിക്സാണ് കരിയറില്‍ അടിച്ചട്ടുള്ളത്. അതേ സമയം 781 ഫോറുകള്‍ പൂജാരയുടെ ബാറ്റില്‍ നിന്നും പിറന്നിട്ടുണ്ട്.

Scroll to Top