ക്രിക്കറ്റ് ആരാധകരുടെ ആഴ്ചകൾ നീണ്ട കാത്തിരിപ്പിനോടുവിൽ കഴിഞ്ഞ ദിവസം ബിസിസിഐ ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു.18 അംഗ സ്‌ക്വാഡിൽ നായകൻ വിരാട് കോഹ്ലി, രോഹിത് അടക്കമുള്ള പ്രമുഖ താരങ്ങൾ ഇടം പിടിച്ചപ്പോൾ സീനിയർ താരങ്ങളായ ധവാൻ അടക്കം പുറത്തായി മൂന്ന് ഫാസ്റ്റ് ബൗളർമാരും 3 ആൾറൗണ്ടർ താരങ്ങളുംകൂടി ഇന്ത്യൻ ടീം സ്‌ക്വാഡിൽ ഇടം നേടിയപ്പോൾ രവിചന്ദ്രൻ അശ്വിൻ, വരുൺ ചക്രവർത്തി, രാഹുൽ ചഹാർ എന്നിവർ സ്‌ക്വാഡിലെ സ്പിന്നർമാരായി.
എന്നാൽ സ്‌ക്വാഡിൽ ഉള്‍പ്പെടുത്തും എന്ന് എല്ലാവരും വിശ്വസിച്ച യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർ സെലക്ഷൻ കമ്മിറ്റി ഒഴിവാക്കിയത് വൻ ചർച്ചയായി മാറി കഴിഞ്ഞു. നീണ്ട കാലയളവിൽ ടി :20 ക്രിക്കറ്റിൽ അടക്കം ഇന്ത്യയുടെ പ്രധാന വിക്കറ്റ് വേട്ടക്കാരായ ഇവർ ഇരുവർക്കും പക്ഷേ മോശം ഫോം തിരിച്ചടിയായപ്പോൾ യുവ താരം രാഹുൽ ചഹാർ ശ്രീലങ്കൻ പര്യടനത്തിലെ അടക്കം മികച്ച ബൗളിംഗ് പ്രകടനത്തിന് പിന്നാലെ സ്‌ക്വാഡിലേക്ക് എത്തി.യൂസ്വേന്ദ്ര ചഹാലിനെ ഒഴിവാക്കിയ തീരുമാനം ഞെട്ടിച്ചുവെന്ന് പറയുകയാണ് ഇപ്പോൾ മുൻ താരം ആകാശ് ചോപ്ര.
ഐപിഎല്ലിൽ അടക്കം മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തിട്ടുള്ള ചഹാൽ എന്തുകൊണ്ട് ടി :20 ലോകകപ്പ് ക്രിക്കറ്റ് സ്‌ക്വാഡിൽ എത്തിയില്ല എന്നത് തനിക്ക് മനസ്സിലാവുന്നില്ല എന്നും തുറന്ന് പറഞ്ഞ ആകാശ് ചോപ്ര 5 സ്പിന്നർമാരെയാണ് ഇന്ത്യ സ്‌ക്വാഡിൽ എത്തിച്ചത് എന്നും വിശദമാക്കി.
“ടി :20 ക്രിക്കറ്റിൽ നിലവിൽ റാഷിദ് ഖാൻ കഴിഞ്ഞാൽ ഏറ്റവും മികച്ച താരമാണ് ചഹാൽ.എന്തുകൊണ്ട് 5 സ്പിന്നർമാരെ കൂടി സ്‌ക്വാഡിൽ സെലക്ട് ചെയ്തിട്ടും ചഹാലിന്റെ സ്ഥാനം നഷ്ടമായി.5 സ്പിൻ ബൗളർമാരുടെ ആവശ്യം എന്താണ്.ഏറെ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ചഹാലിന്റെ മികവ് ടീം മറന്നതാണോ “ആകാശ് ചോപ്ര വിമർശനം കടുപ്പിച്ചു