ഡൽഹി : രാജസ്ഥാൻ മത്സരം ആവേശമായി : പക്ഷേ നാണക്കേടിന്റെ റെക്കോർഡും സ്വന്തം

ഇന്നലെ വാംഖഡെയിൽ  നടന്ന രാജസ്ഥാൻ റോയൽസ് : ഡൽഹി ക്യാപിറ്റൽസ് മത്സരം  വളരെയേറെ  ആവേശകരമായിരുന്നു . മത്സരത്തിന്റെ അവസാന ഓവർ വരെ  നീണ്ടുനിന്ന അനിശ്ചിതത്തിനൊടുവിൽ രാജസ്ഥാൻ ടീം 3 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി .
സീസണിലെ ആദ്യ വിജയമാണ് സഞ്ജുവും സംഘവും നേടിയത്  .മുംബൈയിലെ വാംഖഡെയില നടന്ന ലോ സ്‌കോറിങ് മത്സരത്തിൽ  ഇരുടീമുകളുടെയും ആദ്യമായി പുറത്തായ നാലു പേരും ഒറ്റയക്ക സ്കോർ മാത്രമാണ് അടിച്ചെടുത്തത് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം .

ടൂര്‍ണമെന്റിന്റെ 13 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇരു ടീമിലെയും പുറത്തായ  ആദ്യ 4 ബാറ്റസ്മാൻമാർ രണ്ടക്കം കാണാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്  .ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് നിരയിൽ പൃഥ്വി ഷാ (2), ശിഖർ ധവാൻ (9), അജിൻക്യ രഹാനെ (8),മാർക്കസ് സ്റ്റോയ്‌നിസ് (0) എന്നിവരാണ് തുടക്കത്തിലേ പുറത്തായ ആദ്യ 4 ബാറ്റസ്മാൻമാർ .

148 റൺസ് വിജയലക്ഷ്യം തേടി മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാൻ റോയൽസ് ടീമിൽ ജോസ് ബട്ട്ലർ (2), വോഹ്‌റ (9),നായകൻ സഞ്ജു സാംസൺ (4),ശിവം ദുബൈ എന്നിവരും രണ്ടക്കം കടക്കാതെ തുടക്കത്തിലേ പുറത്തായി .

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിയെ എട്ടിന് 147 എന്ന നിലയില്‍ എറിഞ്ഞൊതുക്കിയരുന്നു. മറുപടി ബാറ്റിങ്ങില്‍ 19.4 ഏഴ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ ലക്ഷ്യം മറികടുന്നു. അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ടോം കറനിന്റെ ആദ്യ നാല് പന്തുകള്‍ക്കിടെ രണ്ട് സിക്‌സര്‍ പായിച്ച ക്രിസ് മോറിസാണ് വിജയം സമ്മാനിച്ചത്. 18 പന്തില്‍ 36 റണ്‍സുമായി താരം പുറത്താവാതെ നിന്നു. മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഡേവിഡ് മില്ലര്‍ നേടിയ 62 റണ്‍സാണ് മോറിസിന് പൊരുതാന്‍ തുണയായത്. രാഹുല്‍ തെവാട്ടിയ (19), ജയദേവ് ഉനദ്ഘട്  (പുറത്താവാതെ 11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. 

Previous articleഅവഗണനകളെ കടത്തിവെട്ടി മാസ്സ് എൻട്രിയുമായി ജയദേവ് ഉനദ്കട്ട് -താരം സ്വന്തമാക്കിയ റെക്കോർഡുകൾ കാണാം
Next articleഓറഞ്ച് ക്യാപ് നിനക്ക് കിട്ടില്ല :കോഹ്ലി കലിപ്പിച്ചു ഞാൻ നന്നായി – രസകരമായ സംഭവം തുറന്ന് പറഞ്ഞ് പരാഗ്