നിലവിൽ കൃത്യമായ ഒരു ഘടന തുടർന്നുപോകുന്ന ടൂർണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. മൂന്നോ നാലോ വർഷങ്ങൾ കൂടുമ്പോൾ കൃത്യമായി ഒരു മെഗാ ലേലം ഇന്ത്യൻ പ്രീമിയർ ലീഗിൽ നടക്കാറുണ്ട്. മെഗാ ലേലത്തിൽ കേവലം കുറച്ചു താരങ്ങളെ മാത്രമാണ് ഫ്രാഞ്ചൈസികൾക്ക് നിലനിർത്താൻ സാധിക്കുക.
ബാക്കിയുള്ളവരെ കൃത്യമായി ലേലത്തിലൂടെ വിളിച്ചെടുക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ മെഗാ ലേലത്തിന്റെ കാലാളവിൽ വ്യത്യാസം വരുത്താൻ ഒരുങ്ങുകയാണ് ബിസിസിഐ. ഇനിമുതൽ 5 വർഷത്തിലൊരിക്കൽ ഐപിഎൽ മെഗാ ലേലം നടത്താനാണ് ബിസിസിഐ തയ്യാറാവുന്നത്. വിവിധ ഐപിഎൽ ഫ്രാഞ്ചൈസികളുടെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ബിസിസിഐ കടക്കുന്നത്.
ഇ.എസ്.പിഎൻ ക്രിക് ഇൻഫോയാണ് ഇതിനെ സംബന്ധിച്ചുള്ള കൃത്യമായ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐപിഎൽ മെഗാ ലേലത്തിന് മുമ്പ് ഫ്രാഞ്ചൈസികൾ ബിസിസിഐയുമായി നടത്തിയ കമ്മറ്റിയിലാണ് ഇത്തരമൊരു നിർദ്ദേശം ഉടുത്തിരിഞ്ഞത്. എന്നാൽ ഇത്തരം നിർദ്ദേശങ്ങളിൽ ഉടൻ തന്നെ തങ്ങളുടെ തീരുമാനം അറിയിക്കുമെന്നും ബിസിസിഐ
അറിയിച്ചിട്ടുണ്ട്. പ്രധാനമായും ലേലവുമായി ബന്ധപ്പെട്ട 3 കാര്യങ്ങളാണ് ഐപിഎൽ ഫ്രാഞ്ചൈസികൾ തങ്ങളുടെ നിബന്ധനകളായി മുൻപോട്ട് വെച്ചത്. ഒരു ഐപിഎൽ ടീമിന് മെഗാ ലേലത്തിൽ നിലനിർത്താവുന്ന താരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ഐപിഎൽ ഫ്രാഞ്ചൈസികൾ ആവശ്യപ്പെടുകയുണ്ടായി.
“എല്ലാ 5 വർഷം കൂടുമ്പോഴും ഒരു മെഗാ ലേലം സംഘടിപ്പിക്കേണ്ടതുണ്ട്. ഇതിൽ ഫ്രാഞ്ചൈസികൾക്ക് 4 മുതൽ 6 വരെ താരങ്ങളെ നിലനിർത്താനുള്ള അവസരം നൽകണം. 8 റൈറ്റ് ടു മാച്ച് ഓപ്ഷനുകളും ഫ്രാഞ്ചൈസികൾക്ക് നൽകണം. ഇത്തരം നിബന്ധനകളാണ് ഐപിഎൽ ഒഫീഷ്യൽസിന് മുൻപിലേക്ക് ഫ്രാഞ്ചൈസികൾ ഇതുവരെ വഹിച്ചിട്ടുള്ളത്. 2025 ലേലത്തിന് മുന്നോടിയായി നടന്ന ചർച്ചയിലാണ് ഇത്തരം കാര്യങ്ങൾ ഫ്രാഞ്ചൈസികൾ ബോധിപ്പിച്ചത്.”- ഇഎസ്പിഎൻ ക്രിക്കിൻഫോ റിപ്പോർട്ട് ചെയ്യുന്നു.
ഫ്രാഞ്ചൈസികളുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്താണ് പല മുൻ താരങ്ങളും രംഗത്ത് എത്തിയിരിക്കുന്നത്. ഒരു യുവതാരത്തെ കൃത്യമായി വളർത്തിയെടുക്കാൻ ഫ്രാഞ്ചൈസികൾക്ക് കൂടുതൽ സമയമാവശ്യമാണ് എന്ന് പലരും പറയുന്നു. ഇത്തരത്തിൽ 5 വർഷം ഒരു താരത്തിന് ടീമിനൊപ്പം സഞ്ചരിക്കാൻ സാധിച്ചാൽ അത് താരത്തിന്റെ പ്രകടനത്തിന് ഗുണം ചെയ്യും എന്നാണ് എല്ലാവരും കരുതുന്നത്. ഇന്ത്യയിലെ അൺക്യാപ്ഡ് കളിക്കാർക്ക് ഇത് കൂടുതൽ പുരോഗതികൾക്ക് കാരണമാകുമെന്നും ആരാധകർ സൂചിപ്പിക്കുന്നു. മാത്രമല്ല 5 വർഷത്തിലൊരിക്കൽ മെഗാ ലേലം സംഭവിക്കുമ്പോൾ അത് ബിസിസിഐയ്ക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.