ആദ്യ സെക്ഷനിൽ 4 വിക്കറ്റുമായി ഇന്ത്യ : വൻ ലീഡ് ലക്ഷ്യമാക്കി ഓസീസ്

media handler 1

ഇന്ത്യ : ഓസ്ട്രേലിയ ബ്രിസ്‌ബേൻ ടെസ്റ്റിൽ നാലാം ദിനം ആദ്യ സെക്ഷനിൽ ഇന്ത്യൻ ആധിപത്യം .ഏറെ ആവേശത്തോടെ പുരോഗമിക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുത്തിട്ടുണ്ട് .ഒന്നാം ഇന്നിങ്സിലെ 33 റൺസ് ലീഡ് അടക്കം ഓസ്‌ട്രേലിയക്ക് ഇപ്പോൾ 182 റൺസിന്റെ മുൻതൂക്കം ഇന്ത്യക്ക് മുകളിലുണ്ട് .
ലഞ്ചിന്  പിരിയുമ്പോൾ  സ്റ്റീവ് സ്മിത്ത് (28*) ഗ്രീൻ (4*) എന്നിവരാണ് ക്രീസിൽ .

നേരത്തെ  നാലാം ദിനം വിക്കറ്റ് നഷ്ടം കൂടാതെ 21 റൺസെന്ന  നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്ക് ഓപ്പണിങ് ജോഡി മികച്ച തുടക്കമാണ് നൽകിയത് .ഒന്നാം വിക്കറ്റിൽ 89 റൺസ് കൂട്ടിച്ചേർത്ത  ഇരുവരും ഇന്ത്യൻ ടീമിന്  ആശങ്കകൾ സമ്മാനിച്ചു . എന്നാൽ  25 ആം ഓവറിൽ ഓപ്പണർ മാർക്കസ് ഹാരിസിനെ പുറത്താക്കി താക്കൂർ ഇന്ത്യക്ക് നിർണായക  ബ്രേക്ക് ത്രൂ നൽകി .കീപ്പർ പന്തിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ 38 റൺസ് താരം നേടിയത് .ശേഷം തുടരെ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബൗളേഴ്‌സ്  ഓസ്‌ട്രേലിയക്ക് സമ്മർദ്ദം നൽകി .

Read Also -  റിഷഭ് പന്തിന്റെ നരനായാട്ട്. 43 ബോളുകളിൽ 88 റൺസ്. സഞ്ചുവിനും എട്ടിന്റെ പണി.

ഹാരിസ് പിന്നാലെ വാർണർ  വാഷിംഗ്‌ടൺ സുന്ദറിന്റെ ഓവറിൽ വിക്കറ്റിന് മുൻപിൽ കുരുങ്ങി പുറത്തായി . 75 പന്തിൽ 6 ഫോറിന്റെ അകമ്പടിയോടെ 48 റൺസെടുത്ത വാർണർ ഒരുവേള മികച്ച സ്കോറിലേക്ക് കുതിക്കുമെന്ന തോന്നലുളവാക്കി . പിന്നീട്് പന്തെറിയുവാൻ വന്ന സിറാജ് മുപ്പത്തിയൊന്നാം ഓവറിൽ ഓസീസ് ടീമിന്  ഇരട്ട പ്രഹരമേല്പിച്ചു . ഓവറിൽ മൂന്നാം പന്തിൽ പരമ്പരയിൽ
മിന്നും ഫോമിൽ കളിക്കുന്ന  ലബുഷെയ്നെ  സ്ലിപ്പിൽ രോഹിതിന്റെ കരങ്ങളിലെത്തിച്ചു . 2 പന്തുകൾക്ക് അപ്പുറം  മാത്യു വേഡ്  വിക്കറ്റിന്  പിന്നിൽ കീപ്പർ ക്യാച്ച് നൽകി ഡ്രസിങ് റൂമിലേക്ക്‌ മടങ്ങി  .റൺസൊന്നും  എടുക്കുവാൻ താരത്തിന് സാധിച്ചില്ല .

ശേഷം ഒന്നിച്ച സ്മിത്ത് : ഗ്രീൻ സഖ്യം കരുതലോടെയാണ് നാലാം വിക്കറ്റിൽ പിന്നീട് ഇന്ത്യൻ ബൗളെർമാരെ നേരിട്ടത് .ബ്രിസ്‌ബേനിലെ ബൗൺസുള്ള വിക്കറ്റിൽ 250+ ലീഡ് വർധിപ്പിക്കുവാനാണ് ഓസീസ് പ്ലാനിംഗ് .അതിനാൽ തന്നെ ഓസീസ് ബാറ്റിങ്ങിനെ പെട്ടന്ന് പുറത്താക്കി പരമ്പര വിജയം നേടുവാൻ രഹാനെയും സംഘവും ആഗ്രഹിക്കുന്നു .

Scroll to Top