സര്‍ഫറാസിനെ സ്വന്തമാക്കാന്‍ 3 ഫ്രാഞ്ചൈസികള്‍. ആര് സ്വന്തമാക്കും ?

sarfaraz khan

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ അരങ്ങേറി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സര്‍ഫറാസ് ഖാനെ റാഞ്ചാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍. രാജ്കോട്ടില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 66 പന്തില്‍ 62 ഉം രണ്ടാം ഇന്നിംഗ്സില്‍ 72 പന്തില്‍ 68 റണ്‍സുമാണ് സര്‍ഫറാസ് ഖാന്‍ സ്കോര്‍ ചെയ്തത്.

2024 ഐപിഎല്ലിനു മുന്നോടിയായുള്ള മിനി ലേലത്തില്‍ സര്‍ഫറാസ് ഖാനെ ആരും സ്വന്തമാക്കിയിരുന്നില്ലാ. ലേലത്തിനു മുന്നോടിയായി സര്‍ഫറാസ് ഖാനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് റിലീസ് ചെയ്തിരുന്നു. കഴിഞ്ഞ സീസണില്‍ 4 മത്സരങ്ങളില്‍ നിന്നും 53 റണ്‍സ് മാത്രമാണ് സര്‍ഫറാസ് സ്കോര്‍ ചെയ്ത്‌.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം സര്‍ഫറാസ് ഖാനെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമിന്‍റെ ബാറ്റിംഗ് ശക്തമാക്കാന്‍ സര്‍ഫറാസ് ഖാനെ ടീമില്‍ എത്തിക്കാന്‍ ഗംഭീര്‍ ആവശ്യപ്പെട്ടതായി ബംഗാള്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 20 ലക്ഷം രൂപ അടിസ്ഥാന വിലയാണ് സര്‍ഫറാസ് ഖാനുള്ളത്. കെകെആര്‍ ടീമില്‍ റിങ്കു സിംഗ്, നിതീഷ് റാണ, ശ്രേയസ്സ് അയ്യര്‍, ജേസണ്‍ റോയ് തുടങ്ങിയ താരങ്ങളുണ്ട്.

See also  "സഞ്ജുവും റിഷഭ് പന്തും ട്വന്റി20 ലോകകപ്പിൽ കളിക്കണം". നിർദ്ദേശം നൽകി ക്രിക്കറ്റ്‌ ഇതിഹാസം.

സർഫറാസിനെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിംഗ്‌സും രംഗത്തുണ്ട്, ധോണി ഗ്രീൻ സിഗ്നൽ നൽകിയതായും റിപ്പോര്‍ട്ടിലുണ്ട്. 2015 നും 2018 നും ഇടയിൽ മൂന്ന് ഐപിഎൽ സീസണുകളിൽ പ്രതിനിധീകരിച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സര്‍ഫറാസിനെ സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ്. 50 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 585 റണ്‍സാണ് സര്‍ഫറാസിന്‍റെ സമ്പാദ്യം.

Scroll to Top