അശ്വിനെയടക്കം 3 വമ്പന്മാരെ ഒഴിവാക്കാൻ സഞ്ജുവിന്റെ രാജസ്ഥാൻ. ലിസ്റ്റ് ഇങ്ങനെ.

mumbai indians vs rajasthan ipl 2023

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രാഥമിക സീസണിൽ കിരീടം സ്വന്തമാക്കിയ ടീമാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ പിന്നീട് ഒരു കിരീടം സ്വന്തമാക്കാൻ രാജസ്ഥാന് സാധിച്ചിട്ടില്ല. മലയാളി താരം സഞ്ജു സാംസൺ നായകനായ ടീം കഴിഞ്ഞ സീസണുകളിലൊക്കെയും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു. ൈ

എന്നാൽ കിരീടം എന്ന വലിയ ലക്ഷ്യത്തിലേക്ക് എത്തും മുൻപ് രാജസ്ഥാന് അടി പതറുന്നതാണ് കാണുന്നത്. പക്ഷേ 2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് രാജസ്ഥാൻ എത്തുന്നത്. ടീമിൽ പൂർണമായ ഒരു അഴിച്ചുപണി നടത്തി മികച്ച ഒരു ഗ്രൂപ്പ് സൃഷ്ടിക്കാനാവും രാജസ്ഥാൻ ശ്രമിക്കുക. ഈ സാഹചര്യത്തിൽ 2025 ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിന് മുൻപ് രാജസ്ഥാൻ ഒഴിവാക്കാൻ സാധ്യതയുള്ള 3 വമ്പൻ താരങ്ങളെ പരിശോധിക്കാം.

1. രവിചന്ദ്രൻ അശ്വിൻ 

ഇത്തവണത്തെ മെഗാ ലേലത്തിന് മുൻപ് രാജസ്ഥാൻ ഒഴിവാക്കാൻ സാധ്യതയുള്ള ഒരു താരം തന്നെയാണ് വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. 5 കോടി രൂപയ്ക്കായിരുന്നു അശ്വിനെ രാജസ്ഥാൻ ടീമിലെത്തിച്ചത്. ഇതുവരെ രാജസ്ഥാനായി 45 മത്സരങ്ങൾ അശ്വിൻ കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 35 വിക്കറ്റുകൾ മാത്രമാണ് അശ്വിന് സ്വന്തമാക്കാൻ സാധിച്ചത്. എന്നിരുന്നാലും രാജസ്ഥാനായി നിർണായ സമയങ്ങളിൽ ബാറ്റിംഗിൽ തിളങ്ങാനും താരത്തിന് കഴിഞ്ഞു

Read Also -  ക്രിക്കറ്റിലെ യോർക്കർ സ്പെഷ്യലിസ്റ്റുകളെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര. ബുമ്രയും മലിംഗയും ലിസ്റ്റിൽ.

 2. പ്രസിദ് കൃഷ്ണ

10 കോടി രൂപയ്ക്കായിരുന്നു രാജസ്ഥാൻ റോയൽസ് പ്രസീദ് കൃഷ്ണ എന്ന ഇന്ത്യൻ പേസറെ ടീമിലെത്തിച്ചത്. എന്നാൽ പ്രസീദിനെ പരിക്ക് പലപ്പോഴും പിടികൂടി. 2022 ഐപിഎല്ലിൽ 17 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകൾ പ്രസീദ് കൃഷ്ണ സ്വന്തമാക്കിയിരുന്നു. പക്ഷേ പിന്നീടെത്തിയ പരിക്ക് പ്രസീദിന്റെ കരിയർ മാറ്റിമറിക്കുകയായിരുന്നു. പല നിർണായക മത്സരങ്ങളിലും രാജസ്ഥാനായി അണിനിരക്കാൻ പ്രസീദ് കൃഷ്ണയ്ക്ക് സാധിച്ചില്ല. ഇത്തവണ രാജസ്ഥാൻ ഒഴിവാക്കാൻ സാധ്യതയുള്ള ഒരു താരമാണ് പ്രസീദ്.

3. ഷിമ്റോൺ ഹെറ്റ്മെയ്ർ 

7.75 കോടി രൂപയ്ക്ക് രാജസ്ഥാൻ ടീമിലേക്ക് ചേക്കേറിയ വെടിക്കെട്ട് താരമാണ് ഹെറ്റ്മെയ്ർ. ഇതുവരെ രാജസ്ഥാനായി 41 മത്സരങ്ങൾ കളിച്ച ഹെറ്റ്മെയ്ർ 726 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. മധ്യ ഓവറുകളിൽ ടീമിന് സഹായകരമായ സംഭാവനകൾ നൽകാൻ ഹെറ്റ്മെയ്ർക്ക് സാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ റൈറ്റ് ടു മാച്ച് തന്ത്രം ഉപയോഗിച്ച് ഹെറ്റ്മെയ്റെ രാജസ്ഥാൻ തിരികെ ടീമിലെത്തിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. പക്ഷേ ഇക്കാര്യത്തിൽ ഇതേവരെ ബിസിസിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ഹെറ്റ്മെയ്റുടെ നിലവിലെ ഫോമും രാജസ്ഥാനെ നിരാശയിലാക്കുന്ന കാര്യമാണ്

Scroll to Top