2025 ഐപിഎല്ലിൽ ഗുജറാത്തിന്റെ കോച്ചായി യുവരാജ് സിംഗ് എത്തുന്നു. മാറ്റങ്ങൾക്കൊരുങ്ങി ഐപിഎൽ.

TH02YUVRAJ

മാറ്റങ്ങളിലൂടെ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് 2025 ഇന്ത്യൻ പ്രീമിയർ ലീഗ്. ഇതിനോടകം തന്നെ 2025 ഐപിഎല്ലിൽ ടീമുകളിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ ഗുജറാത്ത് ടൈറ്റൻസിനെ സംബന്ധിച്ചുള്ള ഒരു മാറ്റത്തെപ്പറ്റിയാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഗുജറാത്ത് ടൈറ്റൻസിന്റെ മുഖ്യ പരിശീലകനായ ആശിഷ് നെഹ്‌റയും ക്രിക്കറ്റ് ഡയറക്ടർ വിക്രം സോളങ്കിയും 2025 സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസി വിടാൻ തീരുമാനിച്ചിരിക്കുന്നു എന്ന വാർത്ത ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. 2022 സീസണിലായിരുന്നു നെഹ്റയും സോളങ്കിയും ഗുജറാത്തിനൊപ്പം ചേർന്നത്. ടീമിനെ 2022ൽ കിരീടത്തിൽ എത്തിക്കാൻ ഇരുവർക്കും സാധിച്ചിരുന്നു. അടുത്ത വർഷം ടീമിനെ ഫൈനലിൽ എത്തിക്കാനും ഇരുവർക്കും സാധിച്ചു. പിന്നാലെയാണ് ഇരുവരും പടിയിറങ്ങുന്നത്.

സോളങ്കിയും നെഹ്റയും പടിയിറങ്ങുന്നതിനോടൊപ്പം മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നു എന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. വളരെ ആശ്രയിക്കാവുന്ന ഒരു ഉറവിടത്തിൽ നിന്നാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. എന്നിരുന്നാലും ഇക്കാര്യത്തിൽ അവസാന തീരുമാനങ്ങൾ ഇതുവരെയും കൈക്കൊണ്ടിട്ടില്ല.

ഗുജറാത്തിന്റെ മെന്ററായ ഗ്യാരി ക്രിസ്റ്റൻ ഇതിനോടകം തന്നെ ഫ്രാഞ്ചൈസി വിട്ടിരുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി സ്ഥാനം ഏറ്റെടുത്തതിന് ശേഷമാണ് ഗ്യാരി ഗുജറാത്ത് വിട്ടത്. അതിനാൽ തന്നെ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇത്തവണ ഗുജറാത്ത് ടീമിന് ഉണ്ടാവാൻ പോകുന്നത്.

Read Also -  അബ്ദുൽ ബാസിതിന്റെ വെടിക്കെട്ട്. 22 പന്തിൽ 50 റൺസ് നേടി ഹീറോയിസം. കാലിക്കറ്റിനെ തകർത്ത് ട്രിവാൻഡ്രം.

“ഗുജറാത്ത് ടീമിൽ വലിയ മാറ്റങ്ങൾ തന്നെയാണ് കാണുന്നത് ആശിഷ് നെഹ്രയും വിക്രം സോളങ്കിയും ഫ്രാഞ്ചൈസി വിടാൻ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല യുവരാജ് സിംഗിനെ തങ്ങളുടെ ഫ്രാഞ്ചൈസിയിൽ എത്തിക്കാനുള്ള ചർച്ചകളും ഗുജറാത്ത് ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ ഇത്തരം കാര്യങ്ങൾ ഒന്നുംതന്നെ പൂർണ്ണമായി തീരുമാനിച്ചിട്ടില്ല. പക്ഷേ ഇത്തവണ ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലക സ്റ്റാഫുകളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.”- ഗുജറാത്ത് ടീമുമായി ബന്ധപ്പെട്ട ഒരു ഉറവിടം വ്യക്തമാക്കുകയുണ്ടായി.

ഒരു അവിസ്മരണീയ തുടക്കം തന്നെയായിരുന്നു ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് ലഭിച്ചത്. തങ്ങളുടെ പ്രാഥമിക സീസണിൽ തന്നെ കിരീടം സ്വന്തമാക്കാൻ ഗുജറാത്ത് ടീമിന് സാധിച്ചിരുന്നു. ശേഷം തൊട്ടടുത്ത വർഷം ഫൈനലിൽ സ്ഥാനം പിടിച്ചെങ്കിലും 2024 ഐപിഎല്ലിൽ എട്ടാം സ്ഥാനത്തേക്ക് ഗുജറാത്ത് പിന്തള്ളപ്പെട്ടിരുന്നു.

പുതിയ നായകനായ ഗില്ലിന്റെ കീഴിലാണ് ഗുജറാത്ത് മോശം പ്രകടനം പുറത്തെടുത്തത്. മാത്രമല്ല തങ്ങളുടെ ആദ്യ 2 സീസണിലെ നായകനായ ഹർദിക് പാണ്ട്യയെ മുംബൈ ടീമിന് വിട്ടു നൽകിയതും ഗുജറാത്തിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചിട്ടുണ്ട്. മാത്രമല്ല മുഹമ്മദ് ഷാമിയുടെ പരിക്കും ഗുജറാത്തിനെ 2024 ഐപിഎല്ലിൽ ബാധിച്ചിരുന്നു.

Scroll to Top