ഗാബയില്‍ നടക്കുന്ന വിന്‍ഡീസ് – ഓസ്ട്രേലിയ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിന്‍റെ നാലാം ദിനം ഓസ്ട്രേലിയക്ക് ഇനി വേണ്ടത് 156 റണ്‍സാണ്. ആദ്യ ദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ ഒരു തിരിച്ചു വരവാണ് ഓസ്ട്രേലിയ നടത്തിയിരിക്കുന്നത്.
216 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലാണ്. 33 റണ്‍സുമായി സ്റ്റീവന്‍ സ്മിത്തും 9 റണ്ണുമായി കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍.
ഒരു ഘട്ടത്തില്‍ 148 ന് 4 എന്ന നിലയില്‍ ആയിരുന്ന വിന്‍ഡീസിനെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഓസ്ട്രേലിയന്‍ ബോളര്‍മാര്‍ എറിഞ്ഞിട്ടു. അവസാന 4 വിക്കറ്റുകള്‍ 10 റണ്‍സിനാണ് വീണത്. ഷമര്‍ ജോസഫ് റിട്ടയര്‍ട്ട് ഹര്‍ട്ട് ആയതോടെയാണ് വിന്‍ഡീസ് ഇന്നിംഗ്സിനു അവസാനമായത്.
മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ഒന്നാന്തരം ഒരു യോര്‍ക്കര്‍ യുവ പേസറുടെ കാല്‍ വിരലില്‍ കൊള്ളുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ഷമര്‍ ജോസഫിനെ താങ്ങി പിടിച്ചാണ് ഡ്രസിങ്ങ് റൂമില്‍ എത്തിച്ചത്.
വിന്‍ഡീസിന് സംമ്പന്ധിച്ച് വളരെ തിരിച്ചടിയാണ് ഷമര്‍ ജോസഫിന്‍റെ പരിക്ക്.