നിതീഷ് റെഡ്ഢി ഫയർ. ബംഗ്ലാദേശിന്‍റെ മേൽ താണ്ഡവമാടിയ പ്രകടനം.

20241009 202113

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ വെടിക്കെട്ട് തീർത്ത് തുടക്കക്കാരനായ നിതീഷ് റെഡി. ഇന്ത്യ പ്രതിസന്ധിയിലായ ഘട്ടത്തിൽ ക്രീസിലെത്തിയ നിതീഷ് റെഡി മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ബൗണ്ടറികൾ കണ്ടെത്തി ഇന്ത്യയെ കൈപിടിച്ചു കയറ്റുകയാണ് ഉണ്ടായത്.

മത്സരത്തിൽ 34 പന്തുകളില്‍ 74 റൺസാണ് ഈ യുവതാരം സ്വന്തമാക്കിയത്. ഇന്ത്യയെ മികച്ച ഒരു നിലയിലെത്തിച്ച ശേഷമാണ് നിതീഷ് റെഡി കൂടാരം കയറിയത്. ആദ്യ മത്സരത്തിൽ ബാറ്റിംഗിൽ വലിയ അവസരം നിതീഷിന് ലഭിച്ചിരുന്നില്ല. എന്നാൽ രണ്ടാം മത്സരത്തിൽ തന്റെ കഴിവ് കൃത്യമായി കാണിക്കാന്‍ നിതീഷിന് സാധിച്ചു.

20241009 202124

മത്സരത്തിൽ അഭിഷേക് ശർമയുടെ വിക്കറ്റ് നഷ്ടമായ ശേഷമാണ് നിതീഷ് റെഡ്‌ഡി ക്രീസിലെത്തിയത്. തനിക്ക് ലഭിച്ച അവസരം അങ്ങേയറ്റം മികച്ച രീതിയിൽ നിതീഷ് ഉപയോഗിക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ ആദ്യ ഭാഗത്ത് വളരെ പതിയെയാണ് നിതീഷ് ആരംഭിച്ചത്. എന്നാൽ പിന്നീട് തനിക്ക് ലഭിച്ച മോശം ബോളുകളിലൊക്കെയും ബൗണ്ടറികൾ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. കൃത്യമായ ഇടവേളകളിൽ വമ്പൻ ഷോട്ടുകൾ കാഴ്ച വച്ച് നിതീഷ് തന്റേതായ സ്ഥാനം മൈതാനത്ത് ഉണ്ടാക്കിയെടുക്കുകയായിരുന്നു. റിങ്കു സിംഗിനൊപ്പം ചേർന്ന് ഒരു കിടിലൻ കൂട്ടുകെട്ടാണ് നാലാം വിക്കറ്റിൽ നിതീഷ് കെട്ടിപ്പടുത്തത്.

മത്സരത്തിൽ 27 പന്തുകളിൽ നിന്നാണ് നിതീഷ് റെഡി തന്റെ അർധസെഞ്ച്വറി പൂർത്തീകരിച്ചത്. ഇതിന് ശേഷവും ബംഗ്ലാദേശിന്റെ സ്പിന്നർമാർക്കെതിരെ പൂർണ്ണമായ ആക്രമണം അഴിച്ചുവിടാൻ താരത്തിന് സാധിച്ചു. മത്സരത്തിൽ 34 പന്തുകളിൽ 74 റൺസാണ് നിതീഷ് റെഡി നേടിയത്. 4 ബൗണ്ടറികളും 7 പടുകൂറ്റൻ സിക്സറുകളുമാണ് നിതീഷിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. മുസ്തഫിസൂറിന്റെ ഒരു സ്ലോ ബോളിൽ ഒരു വമ്പൻ ഷോട്ടിന് ശ്രമിക്കുകയായിരുന്നു നിതീഷ്. ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് മെഹദി ഹസന്റെ കൈകളിലേക്ക് എത്തി. ഇതോടെ നിതീഷിന്റെ വമ്പൻ ഇന്നിംഗ്സ് അവസാനിച്ചു.

Read Also -  മികച്ച തുടക്കം മുതലാക്കാതെ സഞ്ജു മടങ്ങി. 7 പന്തിൽ നേടിയത് 10 റൺസ് മാത്രം.

217.65 എന്ന ഉഗ്രൻ സ്ട്രൈക്ക് റേറ്റിലാണ് നിതീഷ് വെടിക്കെട്ട് തീർത്തത്. നാലാം നമ്പറിലെ നിതീഷ് റെഡിയുടെ ഈ വെടിക്കെട്ട് ഇന്ത്യൻ ടീമിൽ അവസരത്തിനായി കാത്തിരിക്കുന്ന മറ്റു താരങ്ങളെയും ബാധിക്കും എന്നത് ഉറപ്പാണ്. ശിവം ദുബെ അടക്കമുള്ള താരങ്ങളെ നിതീഷിന്റെ ഈ വമ്പൻ പ്രകടനം കുറച്ചു നാളത്തേക്ക് എങ്കിലും ബാധിച്ചേക്കും.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം തുടക്കമാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ ലഭിച്ചത്. സഞ്ജുവിന്റെയും അഭിഷേക് ശർമയുടെയും നായകൻ സൂര്യകുമാർ യാദവിനെയും വിക്കറ്റ് തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ശേഷമാണ് റിങ്കുവും നിതീഷ് റെഡിയും ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്.

Scroll to Top