മിന്നി തിളങ്ങി മിന്നു മണി. 2 വിക്കറ്റ് നേട്ടം. ഡല്‍ഹി ഫൈനലില്‍

2024 വുമണ്‍സ് പ്രീമിയര്‍ ലീഗിന്‍റെ ഫൈനലില്‍ പ്രവേശിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഗുജറാത്ത് ജയന്‍റസിനെ 7 വിക്കറ്റിനു തോല്‍പ്പിച്ചാണ് ഡല്‍ഹി തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍ എത്തിയത്.

ഗുജറാത്ത് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം 13.1 ഓവറില്‍ ഡല്‍ഹി മറികടന്നു. 37 പന്തില്‍ 71 റണ്‍സുമായി ഷഫാലി വെര്‍മ്മ ടോപ്പ് സ്കോററായി. 38 റണ്‍സുമായി ജെമീമ റോഡ്രിഗസ് പുറത്താകതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ത്തില്‍ 126 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്. പ്ലേയിങ്ങ് ഇലവനിലേക്ക് തിരിച്ചെത്തിയ മലയാളി താരം മിന്നു മണി 2 വിക്കറ്റ് നേടി. നിര്‍ണായകമായ 2 വിക്കറ്റുകളാണ് മിന്നു സ്വന്തമാക്കിയത്.

2 ഓവറില്‍ 9 റണ്‍സ് മാത്രം വഴങ്ങിയാണ് മിന്നുവിന്‍റെ ഈ പ്രകടനം. ആഷ്ലി ഗാര്‍ഡനര്‍, ലിച്ച് ഫീല്‍ഡ് എന്നിവരുടെ വിക്കറ്റാണ് മിന്നു മണിക്ക് ലഭിച്ചത്. ആഷ്ലി ഗാര്‍ഡനറെ ക്ലീന്‍ ബൗള്‍ഡാക്കിയ മലയാളി താരം ലിച്ച് ഫീല്‍ഡിനെ രാധ യാദവിന്‍റെ കൈകളില്‍ എത്തിച്ചു.

മരിസാന കാപ്പ്, ശിഖ പാണ്ടേ എന്നിവരും 2 വിക്കറ്റ് നേടി. ഭാരതി 42 റണ്‍സ് നേടി ടോപ്പ് സ്കോററായി.