ഹിമാലയന്‍ സ്കോറുമായി ഇന്ത്യൻ പെൺപട. ഷഫാലി വർമയ്ക്ക് ഡബിൾ , സ്മൃതിയ്ക്ക് സെഞ്ച്വറി.

ed216ae1 219d 4a4d afdb da05e45d83a8

ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ വമ്പൻ റെക്കോർഡുകൾ തീർത്ത് ഇന്ത്യൻ വനിതാ പട. മത്സരത്തിൽ ഓപ്പണർമാരായ ഷഫാലി വർമയുടെയും സ്മൃതി മന്ദനയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിലാണ് ഇന്ത്യ ആദ്യ ദിവസം ശക്തമായ നിലയിൽ എത്തിയിരിക്കുന്നത്.

മത്സരത്തിന്റെ ആദ്യ ദിവസം ഷഫാലീ വർമ ഒരു തകർപ്പൻ ഇരട്ട സെഞ്ചുറി നേടുകയുണ്ടായി. ഒപ്പം സെഞ്ച്വറി നേടിയ സ്മൃതി മന്ദനയും മികവാർന്ന പ്രകടനം പുറത്തെടുത്തപ്പോൾ മത്സരം ഇന്ത്യ പിടിച്ചെടുക്കുകയായിരുന്നു. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 525 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഇപ്പോൾ.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ വനിതകൾക്കായി ഷഫാലിയും സ്മൃതി മന്ദനയും ചേർന്ന് വെടിക്കെട്ട് കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ഒരു ഏകദിന മത്സരത്തിന് സമാനമായ രീതിയിലാണ് ഇരുവരും ദക്ഷിണാഫ്രിക്കൻ ബോളർമാർക്കെതിരെ ബാറ്റ് വീശിയത്. ആദ്യ വിക്കറ്റിൽ 292 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് സൃഷ്ടിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. 113 പന്തുകളിലായിരുന്നു ഷഫാലി വർമ മത്സരത്തിലെ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. 122 പന്തിലാണ് സ്മൃതി മന്ദന തന്റെ സെഞ്ച്വറി നേടിയത്. ഇരുവരും ചേർന്ന് വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിലൂടെ സൃഷ്ടിച്ചെടുത്തത്.

Read Also -  സാക്ഷാൽ സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ. ദുലീപ് ട്രോഫിയിൽ അഴിഞ്ഞാട്ടം.
08917b54 1acb 4efc b3c1 f32597bf26e8

ശേഷം ഒരു വനിതാ ക്രിക്കറ്ററുടെ ടെസ്റ്റ് മത്സരത്തിലെ ഏറ്റവും വേഗമേറിയ ഡബിൾ സെഞ്ച്വറി സ്വന്തമാക്കാനും ഷഫാലിയ്ക്ക് സാധിച്ചു. മത്സരത്തിൽ 197 പന്തുകളിൽ 205 റൺസ് സ്വന്തമാക്കിയ ശേഷമാണ് ഷഫാലി വർമ മടങ്ങിയത്. 23 ബൗണ്ടറികളും 8 സിക്സറുകളും ഷഫാലിയുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു. സ്മൃതി 161 പന്തുകളിൽ 149 റൺസും സ്വന്തമാക്കുകയുണ്ടായി.

27 ബൗണ്ടറികളും ഒരു സിക്സറുമാണ് സ്മൃതി മന്ദനയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഇതോടെ ഇന്ത്യ ശക്തമായ സ്കോറിലേക്ക് കുതിക്കുകയായിരുന്നു. എന്നാൽ മൂന്നാമതായി ക്രീസിലെത്തിയ ശുഭ സതീഷിന് മികവ് പുലർത്താൻ സാധിച്ചില്ല. പക്ഷേ നാലാമതായെത്തിയ റോഡ്രിഗസും ക്രീസിൽ ഉറയ്ക്കുകയുണ്ടായി. ഒരു അർധ സെഞ്ച്വറി മത്സരത്തിൽ സ്വന്തമാക്കാൻ റോഡ്രിഗസിന് സാധിച്ചു.

94 പന്തുകളിൽ 41 റൺസാണ് റോഡ്രിഗസ് മത്സരത്തിൽ നേടിയത്. ശേഷം അഞ്ചാം വിക്കറ്റിൽ ഹർമൻപ്രീത് കൗറും റിച്ചാ ഘോഷും ക്രീസിൽ ഉറക്കുകയുണ്ടായി. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ഇരുവരും പുറത്താവാതെ ക്രീസിലുണ്ട്. ഹർമൻപ്രീത് 76 പന്തുകളിൽ 42 റൺസണ് ഇതുവരെ നേടിയിട്ടുള്ളത്. റിച്ചാ ഘോഷ് 33 പന്തുകളിൽ 43 റൺസ് നേടി ഒരു ട്വന്റി20 ഇന്നിംഗ്സിന് സമാനമായ പ്രകടനം കാഴ്ചവച്ചു. എന്തായാലും ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ വളരെ മികച്ച നിലയിലാണ് ഇന്ത്യൻ ടീം.

Scroll to Top