അണ്ടർ 19 ലോകകപ്പിൽ വീണ്ടും വിറപ്പിച്ച് ഇന്ത്യൻ നിര. 201 റൺസിന്റെ കൂറ്റൻ വിജയം സ്വന്തം.

u19 india vs ireland

അണ്ടർ 19 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. അയർലൻഡ് ടീമിനെതിരായ മത്സരത്തിൽ 201 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യയുടെ യുവനിര സ്വന്തമാക്കിയിരിക്കുന്നത്.

മുഷീർ ഖാന്റെയും നായകൻ ഉദയ് സഹരാന്റെയും തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. മുഷീർ ഖാൻ മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി തന്നെ ഇന്ത്യക്കായി നേടുകയുണ്ടായി.

ബോളിംഗിൽ നമൻ തിവാരി വിക്കറ്റുകളുമായി കളം നിറയുകയായിരുന്നു. ഇതോടെ വമ്പൻ വിജയം ഇന്ത്യയെ തേടിയെത്തി. ഈ വിജയത്തോടെ സൂപ്പർ സിക്സിൽ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ അയർലൻഡ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പൺമാരായ ആദർശ് സിംഗും(17) അർഷിൻ കുൽകർണിയും(32) കേരളത്തെ കൈപിടിച്ചു കയറ്റി. ശേഷമാണ് മൂന്നാമനായി മുഷീർ ഖാൻ ക്രീസിലെത്തിയത്.

നായകൻ ഉദയ് സഹരാനുമായി ചേർന്ന് ഒരു കിടിലൻ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ കെട്ടിപ്പടുക്കാൻ മുഷീർ ഖാന് സാധിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 156 റൺസാണ് കെട്ടിപ്പടുത്തത്. ഒരു തകർപ്പൻ സെഞ്ച്വറി തന്നെയാണ് മുഷീർ ഖാൻ മത്സരത്തിൽ നേടിയത്. 106 പന്തുകൾ നേരിട്ട മുഷീർ 9 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 118 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി.

Read Also -  ലങ്കയ്‌ക്കെതിരെ ഹാർദിക് ടീമിന് പുറത്ത്. കോഹ്ലിയും രോഹിതും കളിക്കണമെന്ന് ഗംഭീറിന്റെ ആവശ്യം.

നായകൻ ഉദയ് സഹരാൻ 84 പന്തുകളിൽ 75 റൺസ് മത്സരത്തിൽ നേടി. ഒപ്പം അവസാന ഓവറുകളിൽ അവനീഷ്(22), സച്ചിൻ ദാസ്(21) എന്നിവർ വെടിക്കെട്ട് തീർത്തതോടെ ഇന്ത്യയുടെ സ്കോർ 300 കടക്കുകയായിരുന്നു.

നിശ്ചിത 50 ഓവറുകളിൽ 301 റൺസാണ് ഇന്ത്യയുടെ യുവനിര നേടിയത്. മറുപടി ബാറ്റിങ് ആരംഭിച്ച അയർലൻഡിന് തുടക്കത്തിൽ തന്നെ ചുവടു പിഴക്കുന്നതാണ് കാണാൻ സാധിച്ചത്. അയർലൻഡ് നിരയിലെ ഒരു ബാറ്റർക്ക് പോലും ഇന്ത്യയുടെ ബോളിംഗ് അറ്റാക്കിന് മുൻപിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ഒരു സമയത്ത് അയർലൻഡ് 45ന് 8 എന്ന നിലയിൽ വലിയ ദുരന്തത്തിലേക്ക് വീഴുകയുണ്ടായി.

ശേഷം ഒൻപതാമനായി ഇറങ്ങിയ ഒലിവർ റൈലിയും(15) പത്താമനായി ക്രീസിലെത്തിയ ഡാനിയൽ ഫോർക്കിനുമാണ് അയർലൻഡിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 27 റൺസ് നേടിയ ഫോർക്കിനാണ് അയർലൻഡ് നിരയിലെ ടോപ്പ് സ്കോറർ. ഇങ്ങനെ അയർലൻഡ് മത്സരത്തിൽ 100 റൺസിൽ എത്തുകയായിരുന്നു.

ഇന്ത്യയ്ക്കായി നമൻ തിവാരി 4 വിക്കറ്റുകളും സൗമ്യ പാണ്ടെ 3 വിക്കറ്റുകളും സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ 201 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നൽകുന്ന വിജയം തന്നെയാണ് ഇത്.

Scroll to Top