അശ്വിൻ- കുൽദീപ് സംഹാരം. റാഞ്ചി ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്. ആവശ്യം 152 റൺസ് മാത്രം.

andreson vs india

ഇംഗ്ലണ്ടിനെതിരായ റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയ കുതിപ്പിൽ. മത്സരത്തിന്റെ ഗതിപൂർണ്ണമായും മാറിമറിഞ്ഞ മൂന്നാം ദിവസം ഇന്ത്യ ശക്തമായ ആധിപത്യം തന്നെ സ്ഥാപിച്ചിട്ടുണ്ട്. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 353 റൺസ് പിന്തുടർന്ന ഇന്ത്യയുടെ ഇന്നിംഗ്സ് 307 റൺസിൽ അവസാനിച്ചിരുന്നു.

ആദ്യ ഇന്നിങ്സിൽ 46 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റർമാരെ പൂർണമായും എറിഞ്ഞിടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. ഇന്ത്യയുടെ സ്പിന്നർമാർ എല്ലാവരും മികവ് പുലർത്തിയപ്പോൾ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് കേവലം 145 റൺസിൽ അവസാനിക്കുകയായിരുന്നു. ഇതോടെ മത്സരത്തിലെ ഇന്ത്യയുടെ വിജയലക്ഷ്യം 192 റൺസായി മാറുകയുണ്ടായി. രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസ് നേടിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ജോ റൂട്ടിന്റെ സെഞ്ച്വറിയുടെ ബലത്തിൽ ആയിരുന്നു ആദ്യ ഇന്നിങ്സിൽ 353 റൺസ് കൂട്ടിച്ചേർത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ജയസ്വാൾ നൽകിയത്. 73 റൺസ് ആദ്യ ഇന്നിംഗ്സിൽ ജയ്സ്വാൾ നേടി.

എന്നാൽ പിന്നീടെത്തിയ ബാറ്റർമാർ മികവ് പുലർത്താതെ വന്നതോടെ ഇന്ത്യ വലിയ രീതിയിൽ പതറുകയായിരുന്നു. 7 വിക്കറ്റ് നഷ്ടത്തിൽ 177 എന്ന മോശം അവസ്ഥയിൽ ഇന്ത്യ നിൽക്കുമ്പോഴാണ് ജുറൽ രക്ഷകനായി അവതരിച്ചത്. വാലറ്റ ബാറ്റർമാർക്കൊപ്പം കൃത്യമായി കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ ജുറലിന് സാധിച്ചു. ഇതോടെ ഇന്ത്യ ഒരു ഭേദപ്പെട്ട സ്കോറിലേക്ക് എത്തുകയായിരുന്നു.

Read Also -  കെസിഎൽ ത്രില്ലർ. അവസാന ബോളിൽ വിജയം നേടി കൊല്ലം. ഹീറോയായി ബോളർമാർ.

ഇന്നിംഗ്സിൽ 149 പന്തുകളിൽ 90 റൺസാണ് ജൂറൽ നേടിയത്. 6 ബൗണ്ടറികളും 4 സിക്സറുകളും ജൂറലിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇങ്ങനെ ഇന്ത്യ 307 എന്ന സ്കോറിലെത്തി. എന്നിരുന്നാലും ആദ്യ ഇന്നിംഗ്സിൽ 46 റൺസിന്റെ ലീഡ് ഇന്ത്യയ്ക്ക് വഴങ്ങേണ്ടി വന്നു. പിന്നാലെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനെ പൂർണമായും ഇന്ത്യൻ സ്പിന്നർമാർ വരിഞ്ഞു മുറുകുന്നതാണ് കാണാൻ സാധിച്ചത്. ഇംഗ്ലണ്ടിനായി ക്രോളി മികച്ച തുടക്കം നൽകിയെങ്കിലും മറ്റു ബാറ്റർമാർ എല്ലാവരും ഇന്ത്യൻ സ്പിന്നർമാർക്കു മുൻപിൽ അടിപതറി. ഓപ്പണർ ക്രോളി രണ്ടാം ഇന്നിങ്സിൽ 60 റൺസാണ് സ്വന്തമാക്കിയത്.

ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്സിൽ മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തത് അശ്വിനും കുൽദീപ് യാദവുമായിരുന്നു. അശ്വിൻ ഇന്നിങ്സിൽ 51 റൺസ് വിട്ടുനൽകി 5 വിക്കറ്റുകൾ സ്വന്തമാക്കി. കുൽദീപ് 22 റൺസ് വിട്ടുനൽകി 4 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതോടെ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് കേവലം 145 റൺസിൽ അവസാനിക്കുകയായിരുന്നു.

ഇങ്ങനെ ഇന്ത്യയുടെ വിജയലക്ഷം 192 റൺസായി മാറി. രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം തന്നെയാണ് നായകൻ രോഹിത് ശർമയും ജയസ്വാളും നൽകിയത്. മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസ് സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഇനി ഇന്ത്യക്ക് വിജയത്തിലേക്ക് ആവശ്യം 152 റൺസ് മാത്രമാണ്.

Scroll to Top