പിടിമുറുക്കി ഇന്ത്യ. ഇംഗ്ലണ്ടിന് വേണ്ടത് 332 റൺസ്. ഇന്ത്യയ്ക്കാവശ്യം 9 വിക്കറ്റുകൾ.

india 2024

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരം ആവേശോജ്ജ്വലമായ പര്യവസാനത്തിലേക്ക്. മത്സരത്തിന്റെ അവസാന ഇന്നിങ്ഗ്സിൽ ഇംഗ്ലണ്ടിന് വിജയിക്കാൻ വേണ്ടത് 399 റൺസായിരുന്നു. ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് സ്വന്തമാക്കിയിട്ടുണ്ട്.

ഇനി 332 റൺസ് കൂടി സ്വന്തമാക്കിയാൽ ഇംഗ്ലണ്ടിന് മത്സരത്തിൽ വിജയം നേടാൻ സാധിക്കും. മറുവശത്ത് ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടിന്റെ 9 വിക്കറ്റുകളും എറിഞ്ഞിടുക എന്നതാണ് മുൻപിലുള്ള വലിയ ലക്ഷ്യം. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ് മത്സരത്തിലെ വിജയം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ മത്സരത്തിന്റെ നാലാം ദിവസം വളരെ നിർണായകമാണ്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജയ്സ്വാളിന്റെ ഡബിൾ സെഞ്ചുറിയുടെ ബലത്തിൽ 396 റൺസ് സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് കേവലം 253 റൺസിൽ അവസാനിച്ചു. ഇതോടെ ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സിൽ 143 റൺസിന്റെ ലീഡും ലഭിക്കുകയുണ്ടായി. ശേഷമാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിന് ഇറങ്ങിയത്

മത്സരത്തിന്റെ മൂന്നാം ദിവസം ശക്തമായ ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത് ശുഭ്മാൻ ഗില്ലായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിച്ച് ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കാൻ ഗില്ലിന് സാധിച്ചു. മത്സരത്തിൽ 147 പന്തുകളിൽ 11 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 14 റൺസാണ് ഗിൽ നേടിയത്.

Read Also -  ഓസ്ട്രേലിയയെ തകർക്കാൻ ഇന്ത്യൻ ടീമിൽ അവൻ വേണം. ഇന്ത്യയുടെ X ഫാക്ടറിനെ തിരഞ്ഞെടുത്ത് ഗവാസ്കർ.
GFewPC6agAAix6u e1707041326223

ഒപ്പം 45 റൺസ് നേടിയ അക്ഷർ പട്ടേലും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 255 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 399 റൺസായി മാറി. ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്സിൽ ബോളിംഗിൽ തിളങ്ങിയത് 4 വിക്കറ്റുകൾ സ്വന്തമാക്കിയ ടോം ഹാർഡ്‌ലിയും 3 വിക്കറ്റുകൾ സ്വന്തമാക്കിയ രേഹൻ അഹമ്മദ്മായിരുന്നു.

399 എന്ന വിജയലക്ഷ്യം മുന്നിൽകണ്ട് ഇറങ്ങിയ ഇംഗ്ലണ്ട് തങ്ങളുടെ സ്വതസിദ്ധമായ ബാസ്ബോൾ ശൈലിയിലാണ് ഇന്നിംഗ്സ് ആരംഭിച്ചത്. ഇംഗ്ലണ്ടിന്റെ ഓപ്പണർമാർ ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെ ഉയർത്തി.

എന്നാൽ പിന്നീട് മത്സരത്തിൽ പിടിമുറുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇംഗ്ലണ്ട് ഓപ്പണർ ഡക്കറ്റിന്റെ (26) നിർണായകമായ വിക്കറ്റ് സ്വന്തമാക്കാൻ അശ്വിന് സാധിച്ചു. ഇതോടെ മൂന്നാം ദിവസം മത്സരം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. മത്സരത്തിൽ വിജയം സ്വന്തമാക്കാൻ ഒരു വലിയ റൺമല തന്നെ ഇംഗ്ലണ്ടിന് താണ്ടേണ്ടിയിരിക്കുന്നു.

എന്നിരുന്നാലും മത്സരത്തിന്റെ നാലാം ദിവസവും ഇംഗ്ലണ്ട് പ്രതിരോധാത്മക സമീപനം പുലർത്തില്ല എന്നത് ഉറപ്പാണ്. ഇന്ത്യൻ ബോളർമാരെ ആക്രമിച്ച് മത്സരത്തിൽ വിജയം നേടാനാവും ഇംഗ്ലണ്ട് വരും ദിവസങ്ങളിലും ശ്രമിക്കുക.

Scroll to Top