ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഒരു തകർപ്പൻ സ്റ്റമ്പിങ്ങുമായി സഞ്ജു സാംസൺ. മത്സരത്തിൽ ബാറ്റിംഗിൽ പൂജ്യനായി പുറത്തായ സഞ്ജു സാംസൺ തകർപ്പൻ സ്റ്റമ്പിങ്ങുമായി കളം നിറയുകയായിരുന്നു.
മത്സരത്തിൽ അപകടകാരിയായ അഫ്ഗാൻ താരം ഇബ്രാഹിം സദ്രാനെ പുറത്താക്കാനാണ് സഞ്ജു ഒരു അവിശ്വസനീയ സ്റ്റമ്പിങ് കാഴ്ച വെച്ചത്. മത്സരത്തിൽ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു വിക്കറ്റാണ് ഈ സ്റ്റമ്പിങൊടുകൂടി ലഭിച്ചിരിക്കുന്നത്. വൈഡ് ആയി വന്ന പന്ത് അതിവിദഗ്ധമായി കൈപിടിയിൽ ഒതുക്കിയാണ് സഞ്ജു അത്ഭുതം തീർത്തത്.
മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഇന്നിങ്സിന്റെ പതിമൂന്നാം ഓവറിലെ നാലാം പന്തിലാണ് ഈ അവിശ്വസനീയ സ്റ്റമ്പിങ് സഞ്ജു കാഴ്ചവെച്ചത്. വാഷിംഗ്ടൺ സുന്ദർ എറിഞ്ഞ പന്ത് ക്രീസിന് പുറത്തേക്ക് ഇറങ്ങി ആക്രമിക്കാൻ സദ്രാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇത് കൃത്യമായി മനസ്സിലാക്കിയ സുന്ദർ പന്ത് വളരെ വൈഡായി തന്നെ എറിഞ്ഞു.
അതിനാൽ തന്നെ സദ്രാന് പന്തുമായി കണക്ട് ചെയ്യാൻ സാധിച്ചില്ല. എന്നാൽ വളരെ വൈഡായിപ്പോയ പന്ത് സഞ്ജു അതിവിദഗ്ധമായി എത്തിപ്പിടിക്കുകയും, പെട്ടെന്ന് തന്നെ സ്റ്റമ്പ് പിഴുതെറിയുകയുമാണ് ചെയ്തത്. മൈതാനത്തുള്ള അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് കൈമാറി.
ശേഷം റിപ്ലൈകളിലൂടെ ഇത് കൃത്യമായി വിക്കറ്റാണ് എന്ന് മനസ്സിലാക്കുകയായിരുന്നു. ഇതോടെ അപകടകാരിയായ സദ്രാൻ കൂടാരം കയറുകയുണ്ടായി. മത്സരത്തിൽ 41 പന്തുകളിൽ 50 റൺസാണ് ഈ അഫ്ഗാൻ താരം നേടിയത്. 4 ബൗണ്ടറികളും ഒരു സിക്സറും സദ്രാന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.
ഏതായാലും ബാറ്റിംഗിൽ പരാജിതനായ സഞ്ജു സാംസന് വളരെ മികച്ച തുടക്കമാണ് കീപ്പിംഗിൽ ലഭിച്ചത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ ഇന്ത്യ ബാറ്റിംഗിൽ പൂർണമായും തകരുകയുണ്ടായി. മത്സരത്തിൽ 22ന് 4 എന്ന ദുരന്ത അവസ്ഥയിലായിരുന്നു ഇന്ത്യ.
ശേഷം രോഹിത് ശർമയും റിങ്കു സിങ്ങും ചേർന്ന് ഇന്ത്യയെ കൈപിടിച്ച് കയറ്റുന്നതാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചു. മത്സരത്തിൽ 69 പന്തുകളിൽ 121 റൺസ് ആണ് ഇന്ത്യൻ നായകൻ നേടിയത്. 11 ബൗണ്ടറികളും 8 സിക്സറുകളും രോഹിത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.
39 പന്തുകളിൽ 69 റൺസുമായി റിങ്കു സിംഗ് രോഹിത്തിന് മികച്ച പിന്തുണ നൽകി. ഇതോടെ ഇന്ത്യയുടെ സ്കോർ 212 റൺസിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിൽ അഫ്ഗാനിസ്ഥാനും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.