2024 ലോകകപ്പ് വിജയം യുവരാജിനെ വികാരഭരിതനാക്കി. ഒരുപാട് പ്രചോദനമായെന്ന് അഭിഷേക് ശർമ.

2007ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടം ഉയർത്തുമ്പോൾ ടീമിൽ പ്രധാന പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ് യുവരാജ് സിംഗ്. ടൂർണമെന്റിൽ ഇംഗ്ലണ്ട് ടീമിനെതിരെ യുവരാജ് നേടിയ 6 സിക്സ്റുകളും, സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ കാഴ്ചവച്ച വമ്പൻ പ്രകടനങ്ങളും ഇന്ത്യയെ കിരീടമുയർത്താൻ വളരെയേറെ സഹായിക്കുകയുണ്ടായി.

2024ൽ ഇന്ത്യ മറ്റൊരു ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോഴും വളരെ വൈകാരികപരമായാണ് യുവരാജ് സിംഗ് കാണപ്പെട്ടത് എന്ന് ഇന്ത്യൻ താരം അഭിഷേക് ശർമ പറയുകയുണ്ടായി. മത്സരത്തിന്റെ സമയത്ത് തന്നെ യുവരാജ് സിംഗ് വളരെ വൈകാരികപരമായി പെരുമാറിയിരുന്നു എന്ന് അഭിഷേക് ശർമ ഒരു അഭിമുഖത്തിൽ പറഞ്ഞു. നിലവിൽ ഇന്ത്യയുടെ സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ സാന്നിധ്യമാണ് യുവതാരമായ അഭിഷേക് ശർമ.

ലോകകപ്പിന്റെ ഫൈനൽ മത്സരം താൻ യുവരാജിനൊപ്പമാണ് കണ്ടത് എന്ന് അഭിഷേക് ശർമ പറയുകയുണ്ടായി. യുവരാജിന്റെ വൈകാരിപരമായ നിമിഷങ്ങൾ തന്നെ ഒരുപാട് പ്രചോദിപ്പിച്ചു എന്നാണ് അഭിഷേക് പറഞ്ഞത്. ഒരിക്കലും ഇത്തരം നിമിഷങ്ങൾ മറക്കാൻ സാധിക്കില്ല എന്നും അഭിഷേക് കൂട്ടിച്ചേർക്കുകയുണ്ടായി. ഇന്ത്യയുടെ ലോകകപ്പ് വിജയം തന്നെ സംബന്ധിച്ച് വളരെ സ്പെഷ്യലാണ് എന്ന് അഭിഷേക് പറഞ്ഞു. ഇത്തരം മറ്റൊരു കിരീടം ഇന്ത്യക്കായി നേടിക്കൊടുക്കാനുള്ള പ്രചോദനം തനിക്ക് ലോകകപ്പ് കിരീടത്തിലൂടെ ലഭിച്ചുവെന്നും അഭിഷേക് ശർമ കൂട്ടിച്ചേർക്കുകയുണ്ടായി.

“ഞാൻ ലോകകപ്പിന്റെ ഫൈനൽ മത്സരം യുവി പാജിയോടൊപ്പം ആയിരുന്നു കണ്ടത്. മത്സരത്തിനിടെ അദ്ദേഹം ഒരുപാട് വൈകാരികപരമായി പെരുമാറി. അതിൽ നിന്ന് ഒരുപാട് പ്രചോദനം എനിക്ക് ലഭിക്കുകയും ചെയ്തു. സ്വന്തം രാജ്യത്തിനായി ഒരു ഐസിസി ട്രോഫി സ്വന്തമാക്കുക എന്നത് ഓരോ താരത്തിന്റെയും വലിയ സ്വപ്നമാണ്. അദ്ദേഹം അത് നേരത്തെ തന്നെ പൂർത്തീകരിക്കുകയുണ്ടായി.”

“അദ്ദേഹത്തെ ഇത്ര വൈകാരികപരമായി കാണാൻ സാധിച്ച നിമിഷം ഞാൻ ഒരിക്കലും മറക്കില്ല. ഞങ്ങൾ മത്സരശേഷം പുറത്തുപോവുകയും ആഘോഷിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈ ലോകകപ്പ് എനിക്ക് വളരെ സ്പെഷ്യലാണ്. ഇന്ത്യൻ ടീമിനായി മറ്റൊരു ലോകകപ്പ് വിജയിക്കണമെന്നുള്ള വലിയ പ്രചോദനം എനിക്ക് അദ്ദേഹത്തിൽ നിന്ന് ലഭിച്ചു.”- അഭിഷേക് ശർമ പറയുന്നു.

ഇന്ത്യക്കായി തന്റെ ആദ്യ മത്സരം കളിക്കാൻ ഒരുങ്ങുകയാണ് അഭിഷേക് ശർമ ഇപ്പോൾ. സിംബാബ്വെയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ശുഭ്മാൻ ഗില്ലിനൊപ്പം അഭിഷേക് ശർമ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന് ഇതിനോടകം തന്നെ വ്യക്തമായി കഴിഞ്ഞു. അഭിഷേകിനെ കൂടാതെ ഋതുരാജ്, റിങ്കു സിംഗ് തുടങ്ങിയവരൊക്കെയും സിംബാബ്വെക്കെതിരായ പരമ്പരയിൽ ഇന്ത്യയുടെ സാന്നിധ്യങ്ങളാണ്. സീനിയർ താരങ്ങൾക്കൊക്കെയും പൂർണമായും വിശ്രമം നൽകിയാണ് ഇന്ത്യ ഈ പരമ്പരയ്ക്കുള്ള ടീമിനെ അണിനിരത്തുന്നത്.

Previous article“2024 ലോകകപ്പ് വിജയം 2007ലേതിനേക്കാൾ സ്പെഷ്യലാണ് “- രോഹിത് ശർമ പറയുന്നു.
Next articleമൂന്നാം നമ്പറിൽ തന്നെ സഞ്ജു കളിക്കണം, ഇനി മാറ്റി നിർത്തരുത്. ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ താരം.