വീണ്ടും സഞ്ജുവിനെ വേട്ടയാടി നിർഭാഗ്യം. നിർണായകസമയത്ത് റൺഔട്ടായി പുറത്ത്.

F2n m kbgAEgRpI

വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20യിൽ തിളങ്ങാൻ സാധിക്കാതെ മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ ഇന്ത്യക്കായി ആറാം നമ്പറിലാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. എന്നാൽ ഇന്ത്യയ്ക്കായി ഒരു മികച്ച ഫിനിഷിംഗ് കാഴ്ചവെക്കാൻ സഞ്ജുവിന് സാധിച്ചില്ല. വളരെ ദൗർഭാഗ്യകരമായ രീതിയിലായിരുന്നു സഞ്ജു സാംസൺ പുറത്തായത്. അക്ഷർ പട്ടേലുമൊത്ത് ഒരു സിംഗിളിന് ശ്രമിക്കുകയായിരുന്നു സഞ്ജു. ഈ സമയത്ത് റൺഔട്ടായി സഞ്ജുവിന് കൂടാരം കയറേണ്ടിവന്നു. സഞ്ജുവിന്റെ വിക്കറ്റ് മത്സരത്തിൽ ഇന്ത്യയെ വലിയ രീതിയിൽ ബാധിക്കുകയും ചെയ്തു.

മത്സരത്തിൽ ആറാമനായിയാണ് സഞ്ജു ക്രീസിൽ എത്തിയത്. പിച്ചിന്റെ സ്ലോനസ് മൂലം സഞ്ജുവിന് ഒരു തകർപ്പൻ തുടക്കം ലഭിച്ചില്ല. എന്നിരുന്നാലും ഇന്ത്യക്ക് ആവശ്യമായ റൺറേറ്റ് ഉയർന്നതോടെ സഞ്ജു തന്റെ ആക്രമണം അഴിച്ചുവിട്ടു. പതിനഞ്ചാം ഓവറിൽ ബോളർ മാകോയിക്കെതിരെ ഒരു തകർപ്പൻ സിക്സർ നേടാൻ സഞ്ജുവിന് സാധിച്ചു. ഇതോടെ ഇന്ത്യൻ പ്രതീക്ഷകൾ വർദ്ധിച്ചു. എന്നാൽ അതിനുശേഷമാണ് വളരെ ദൗർഭാഗ്യകരമായ രീതിയിൽ സഞ്ജു കൂടാരം കയറിയത്. മേയേഴ്‌സ് എറിഞ്ഞ ത്രോയിൽ സഞ്ജു കൂടാരം കയറുകയാണ് ഉണ്ടായത്. മത്സരത്തിൽ 12 പന്തുകൾ നേരിട്ട സഞ്ജു 12 റൺസ് നേടി.

Read Also -  സച്ചിൻ × ജോ റൂട്ട്. 35 ടെസ്റ്റ്‌ സെഞ്ചുറികൾക്ക് ശേഷം മുന്‍പിലാര് ?

മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ബ്രാണ്ടൻ കിംഗ്(28) വെസ്റ്റിൻഡീസിന് മികച്ച തുടക്കം നൽകി. എന്നാൽ മറ്റു മുൻനിര ബാറ്റർമാർ പരാജയപ്പെട്ടു. പലരും ഇന്ത്യയുടെ സ്പിന്നിന് മുൻപിൽ പതറുകയായിരുന്നു. എന്നാൽ നാലാമനായെത്തിയ നിക്കോളാസ് പൂരൻ 34 പന്തുകളിൽ 41 റൺസുമായി കളംനിറഞ്ഞു. ഒപ്പം നായകൻ റോബ്മൻ പവലും അടിച്ചു തകർത്തതോടെ വിൻഡീസിന്റെ സ്കോർ കുതിച്ചു.

മത്സരത്തിൽ 32 പന്തുകളിൽ 48 റൺസ് ആയിരുന്നു പവൽ നേടിയത്. ഇന്നിംഗ്സിൽ മൂന്ന് ബൗണ്ടറികളും മൂന്നു സിക്സറുകളും ഉൾപ്പെട്ടു. ഇങ്ങനെ വിൻഡിസ് നിശ്ചിത 20 ഓവറുകളിൽ 149 റൺസിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ഓപ്പണർമാരായ ശുഭമാൻ ഗില്ലിനേയും(3) കിഷനെയും(6) ഇന്ത്യയ്ക്ക് പവർപ്ലേ ഓവറുകളിൽ തന്നെ നഷ്ടമായി. മാത്രമല്ല കൃത്യമായ രീതിയിൽ റൺസ് ഉയർത്താനും ഇന്ത്യക്ക് സാധിക്കാതെ വന്നു. പിന്നീട് തിലക് വർമ്മ ഇന്ത്യയുടെ സ്കോറിങ് ഉയർത്തിയെങ്കിലും കൃത്യമായ സമയത്ത് സൂര്യകുമാർ യാദവിനെ(21) നഷ്ടമായത് ഇന്ത്യയെ ബാധിച്ചു. പിന്നാലെ തിലക് വർമയും കൂടാരം കയറിയ ശേഷമാണ് സഞ്ജു സാംസൺ ക്രിസിലെത്തിയത്.

Scroll to Top