സൗത്താഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. നിര്‍ണായകമായ പോരാട്ടത്തില്‍ 78 റണ്ണിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്ക 218 റണ്‍സിനു എല്ലാവരും പുറത്തായി. സഞ്ചുവിന്‍റെ സെഞ്ചുറി പോരാട്ടവും ബോളര്‍മാരുടെ മികച്ച പ്രകടനവുമാണ് ഇന്ത്യയെ മികച്ച വിജയത്തിലേക്ക് എത്തിച്ചത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്കക്ക് മികച്ച തുടക്കം ലഭിച്ചു. ഓപ്പണര്‍മാരായ റീസ ഹെന്‍റിക്സും (19) ടോണി ഡെ സോര്‍സിയും മികച്ച തുടക്കം നല്‍കി. അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തികച്ച ഓപ്പണിംഗ് കൂട്ടൂകെട്ട് റീസ ഹെന്‍റിക്സിനെ മടക്കി അര്‍ഷദീപ് പൊളിച്ചു. 2 റണ്‍ നേടിയ വാന്‍ ഡര്‍ ദുസന്‍ അക്സറിന്‍റെ പന്തില്‍ മടങ്ങി. ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവുമായി കഴിഞ്ഞ മത്സരത്തിലെ ഹീറോ ടോണി സൗത്താഫ്രിക്കയെ മുന്‍പോട്ട് നയിച്ചു.
എന്നാല്‍ 36 റണ്‍ നേടിയ മാര്‍ക്ക്രത്തെ മടക്കി വാഷിങ്ങ്ടണ്‍ സുന്ദര്‍ ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്‍കി. പിന്നാലെ കൃത്യമായ ഇടവേളകളില്‍ ടോണി (81) ക്ലാസന്‍ (21) മില്ലര്‍ (10) എന്നിവര്‍ മടങ്ങിയതോടെ സൗത്താഫ്രിക്കയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. ഇന്ത്യക്കായി അര്‍ഷദീപ് സിങ്ങ് 4 വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാന്‍, വാഷിങ്ങ് ടണ്‍ സുന്ദര്‍ എന്നിവര്‍ 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുകേഷ് കുമാറും അക്സര്‍ പട്ടേലും ഓരോ വിക്കറ്റ് പങ്കിട്ടു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 296 റണ്‍സെടുത്തു. വണ്‍ ഡൗണായി ഇറങ്ങി സെഞ്ചുറി നേടിയ മലയാളി താരം സഞ്ചു സാംസണായിരുന്നു ഇന്ത്യയെ മികച്ച സ്കോറില്‍ എത്തിച്ചത്. മത്സരത്തില്‍ 114 പന്തില്‍ 108 റണ്‍സാണ് സഞ്ചു സ്കോര്‍ ചെയ്തത്. 6 ഫോറും 3 സിക്സുമാണ് സഞ്ചുവിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്.
സഞ്ചുവിനെ കൂടാതെ തിലക് വര്‍മ്മ (77 പന്തില്‍ 52) റിങ്കു സിംഗ് (27 പന്തില്‍ 38) എന്നിവരും മികച്ച പ്രകടനം നടത്തി. നാലാം വിക്കറ്റില്‍ തിലക് വര്‍മ്മയുമൊത്തുള്ള കൂട്ടുകെട്ടാണ് ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടുംതൂണായത്. രജത് പഠിതാര്‍ (22) സായി സുദര്‍ശന്‍ (10) കെല്‍ രാഹുല്‍ (21) അക്സര്‍ പട്ടേല്‍ (1) സുന്ദര്‍ (14) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. അര്‍ഷദീപ് സിങ്ങ് (7) ആവേശ് ഖാന്‍ (1) എന്നിവര്‍ പുറത്താകതെ നിന്നു