മഴയോടും ആഫ്രിക്കയോടും പൊരുതിതോറ്റ് ഇന്ത്യൻ പട. മത്സരത്തിൽ 5 വിക്കറ്റ് പരാജയം.

reeza hendricks

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ പരാജയം നേരിട്ട് ഇന്ത്യ. മത്സരത്തിൽ 5 വിക്കറ്റുകളുടെ പരാജയമാണ് ഇന്ത്യ നേരിട്ടത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായി ഹെൻറിക്സ് ആണ് ബാറ്റിംഗിൽ തിളങ്ങിയത്. ഇന്ത്യൻ ബോളർമാരെ മത്സരത്തിൽ അടിച്ച് തൂക്കാൻ ഹെൻറിക്സിന് സാധിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക മത്സരത്തിൽ വിജയത്തിൽ എത്തുകയായിരുന്നു.

ഈ വിജയത്തോടെ 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ 1-0ന് മുൻപിലെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടുണ്ട്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അതിനാൽ തന്നെ അവസാന മത്സരത്തിൽ വിജയം നേടിയാലെ ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കാൻ സാധിക്കൂ.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് തങ്ങളുടെ ബോളർമാർ നൽകിയത്. ഇന്ത്യയുടെ ഓപ്പണർമാരായ ജെയിസ്വാളിനെയും ഗില്ലിനെയും തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. ഇരുവരും പൂജ്യരായി മടങ്ങുകയായിരുന്നു.

ശേഷം തിലക് വർമയും സൂര്യകുമാർ യാദവും ചേർന്നാണ് ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്. സൂര്യകുമാർ യാദവ് മത്സരത്തിൽ 36 പന്തുകളിൽ 5 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 56 റൺസാണ് നേടിയത്. സൂര്യക്കൊപ്പം റിങ്കൂ സിംഗ് കൂടി അവസാന ഓവറുകളിൽ തീയായി മാറിയതോടെ ഇന്ത്യയുടെ സ്കോർ കുതിച്ചു.

അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിലാക്കാൻ റിങ്കുവിന് സാധിച്ചിരുന്നു. മത്സരത്തിൽ 39 പന്തുകളിൽ 9 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 68 റൺസാണ് റിങ്കു നേടിയത്. ഇങ്ങനെ ഇന്ത്യ മത്സരത്തിൽ ശക്തമായ ഒരു നിലയിൽ എത്തുകയായിരുന്നു. 19.3 ഓവറുകളിൽ 180 റൺസ് സ്വന്തമാക്കി ഇന്ത്യ നിൽക്കുമ്പോഴാണ് മഴയെത്തിയത്. ഇതോടെ ഇന്ത്യക്ക് ബാറ്റിംഗ് തുടരാൻ സാധിക്കാതെ വരികയും, ഡക്വർത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 15 ഓവറുകളിൽ 152 റൺസാക്കി ചുരുക്കുകയും ചെയ്തിരുന്നു. ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക എല്ലാ തരത്തിലും ഇന്ത്യൻ ബോളിങ്ങിനെതിരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഓപ്പൺ റീസ ഹെൻട്രിക്സ് ആണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. നായകൻ മാക്രവും വെടിക്കെട്ട് തീർക്കുകയുണ്ടായി.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

ഇരുവരുടെയും വെടിക്കെട്ട് മികവിൽ ദക്ഷിണാഫ്രിക്ക കുതിക്കുകയായിരുന്നു. മാക്രം മത്സരത്തിൽ 17 പന്തുകളിൽ 30 റൺസാണ് നേടിയത്. മാക്രം പുറത്തായതിന് ശേഷവും ഹെൻട്രിക്സ് ആക്രമണം അഴിച്ചു വിട്ടു. മത്സരത്തിൽ ഹെൻട്രിക്സ് 27 പന്തുകളിൽ 49 റൺസ് ആണ് നേടിയത്. ഇരുവരുടെയും ആക്രമണത്തിന് ശേഷം കൃത്യമായി വിക്കറ്റുകൾ കണ്ടെത്തി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വരികയുണ്ടായി. എന്നാൽ അവസാന ഓവറുകളിൽ മില്ലറും(17) സ്റ്റബ്സും ഇന്ത്യയ്ക്ക് ശത്രുക്കളായി മാറുകയായിരുന്നു. ഇതോടെ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 5 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കി.

Scroll to Top