ദക്ഷിണാഫ്രിക്കയെ തൂക്കിയടിച്ച് ഇന്ത്യ. ആധിപത്യത്തോടെ 8 വിക്കറ്റ് വിജയം.

Untitled 1

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിന മത്സരത്തിൽ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 8 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 34 ഓവറുകൾ ബാക്കി നിൽക്കവെയായിരുന്നു ഇന്ത്യയുടെ ഈ വമ്പൻ വിജയം. ഇന്ത്യക്കായി മത്സരത്തിൽ പേസർമാരായ അർഷദീപ് സിംഗും ആവേഷ് ഖാനുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്.

അർഷദീപ് മത്സരത്തിൽ 5 വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്കയെ അടിച്ചൊതുക്കുകയായിരുന്നു. ബാറ്റിംഗിൽ ശ്രേയസ് അയ്യരും സായി സുദർശനും പക്വത കാട്ടിയതോടെ ഇന്ത്യ മത്സരത്തിൽ അനായാസം വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ പരമ്പരയിൽ 1-0ന് മുൻപിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ വളരെ മോശം തീരുമാനമായിരുന്നു ഇത്. തുടക്കം മുതൽ ദക്ഷിണാഫ്രിക്കയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. ഇന്ത്യൻ പേസർമാരുടെ ലൈനും ലെങ്ത്തും കണ്ടെത്തുന്നതിൽ ദക്ഷിണാഫ്രിക്ക പൂർണമായും പരാജയപ്പെടുന്നതാണ് കണ്ടത്.

ഹെൻറിക്സ്(0) വാൻ ഡർ ഡസൻ(0) എന്നിവർ മത്സരത്തിൽ പൂജ്യരായി മടങ്ങിയപ്പോൾ ദക്ഷിണാഫ്രിക്ക വീഴുകയായിരുന്നു. ഓപ്പണർ ടോണി ഡി സോഴ്സി മാത്രമാണ് അല്പസമയം ദക്ഷിണാഫ്രിക്കയ്ക്കായി ക്രീസിൽ പിടിച്ചുനിന്നത്. പിന്നീട് മധ്യനിര ബാറ്റർമാരും കളി മറന്നപ്പോൾ ദക്ഷിണാഫ്രിക്ക ഒരു ദുരന്തത്തിലേക്ക് നീങ്ങി.

Read Also -  ജയസ്വാൾ എന്തിനാണ് തിടുക്കം കാട്ടുന്നത്? പതിയെ കളിക്കണമെന്ന് മുഹമ്മദ് ഷാമി.

പിന്നീട് പൂലുക്വായോ(33) അവസാന നിമിഷങ്ങളിൽ ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതി. അങ്ങനെയാണ് ദക്ഷിണാഫ്രിക്ക 100 റൺസ് കടന്നത്. മത്സരത്തിൽ കേവലം 116 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഇന്ത്യക്കായി അർഷദീപ് സിംഗ് 38 റൺസ് വിട്ടുനൽകി 5 വിക്കറ്റുകൾ സ്വന്തമാക്കി. ആവേഷ് ഖാൻ 27 റൺസ് വിട്ടു നൽകി 4 വിക്കറ്റുകളാണ് മത്സരത്തിൽ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഋതുരാജിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ശേഷം സായി സുദർശനും ശ്രേയസ് അയ്യരും ക്രീസിൽ ഉറയ്ക്കുന്നതാണ് കണ്ടത്. ഇരുവരും വളരെ കരുതലോടെ തന്നെ ദക്ഷിണാഫ്രിക്കൻ ബോളിങ്ങിനെ നേരിട്ടു.

മുൻപിൽ ഉണ്ടായിരുന്നത് ചെറിയ വിജയലക്ഷ്യമായിരുന്നതിനാൽ തന്നെ വളരെ പതിയെയാണ് ഇന്ത്യ ബാറ്റ് വീശിയത്. എന്നിരുന്നാലും കിട്ടിയ അവസരങ്ങളിൽ നന്നായി തന്നെ ബൗണ്ടറികൾ കണ്ടെത്താൻ ഇരു ബാറ്റർമാർക്കും സാധിച്ചു. അരങ്ങേറ്റക്കാരനായ സായി സുദർശനും മത്സരത്തിൽ അങ്ങേയറ്റം പക്വത പുലർത്തുകയുണ്ടായി. മത്സരത്തിൽ സുദർശൻ 43 പന്തുകളിൽ 55 റൺസാണ് നേടിയത്.

ശ്രേയസ് അയ്യർ 45 പന്തുകളിൽ 52 റൺസ് നേടി. ഇങ്ങനെ മത്സരത്തിൽ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. വലിയ വെല്ലുവിളിയാകുമെന്ന് പലരും വിലയിരുത്തിയ മത്സരത്തിലാണ് ഇന്ത്യ ഈ അനായാസ വിജയം നേടിയിരിക്കുന്നത്.

Scroll to Top