ലോകകപ്പിലെ പാക്കിസ്ഥാന്‍റെ മോശം പ്രകടനം. ആദ്യ ❛തല❜ വെട്ടി.

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ സ്ഥാനത്തുനിന്ന് ഇന്‍സമാം ഉള്‍ ഹഖ് രാജി വെച്ചു . 2023 ലോകകപ്പിലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തെ തുടർന്നാണ് ഈ രാജി. ആറു മത്സരങ്ങളിൽ നിന്ന് വെറും രണ്ടെണത്തിൽ മാത്രമാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനു വിജയിക്കാൻ ആയത്. ചീഫ് സെലക്ടറായി ഇന്‍സമാം ഉള്‍ഹഖിന് മൂന്നുമാസം മാത്രമാണ് നിലനിൽപ്പുണ്ടായുള്ളൂ. 2023 ഓഗസ്റ്റിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ചീഫ് സെലക്ടറായി ആയി മുന്‍ പാക്ക് താരം സ്ഥാനം ഏറ്റെടുത്തത്‌.

ഇത് രണ്ടാം തവണെയായിരുന്നു ഇന്‍സമാം ഉള്‍ ഹഖ് ചീഫ് സെലക്ടറാവുന്നത്. ഇതിനു മുന്‍പ് 2016 മുതല്‍ 2019 വരെ ഈ സ്ഥാനം വഹിച്ചു. 2019 ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് മുന്‍ പാക്ക് താരം ഈ സ്ഥാനത്ത് നിന്ന് രാജി വച്ചു. 2011 നു ശേഷം ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനു സെമിയില്‍ എത്താന്‍ കഴിഞ്ഞട്ടില്ലാ. ഇത്തവണയും കഥ വിത്യസ്തമല്ലാ.

F9sQAVXaEAA1MH

പക്ഷേ ടൂര്‍ണമെന്‍റില്‍ ഇതുവരെ പാക്കിസ്ഥാന്‍ പുറത്തായിട്ടില്ലാ. അടുത്ത മൂന്നു മത്സരങ്ങള്‍ വിജയിക്കുകയും മറ്റ് ടീമുകളുടെ പ്രകടനവും കണക്കിലെടുത്താല്‍ സെമിയില്‍ എത്താനുള്ള സാധ്യത പാക്കിസ്ഥാനു നിലനില്‍ക്കുന്നുണ്ട്. ബംഗ്ലാദേശ് (ഒക്ടോബർ 31) ന്യൂസിലൻഡ് (നവംബർ 4) ഇംഗ്ലണ്ട് (നവംബർ 11) എന്നിവർക്കെതിരെയാണ് പാകിസ്ഥാന്‍റെ അടുത്ത മത്സരം.

ലോകകപ്പിലുടനീളം പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ ക്യാപ്റ്റന്‍സി പോരായ്മയും വിമര്‍ശന വിധേയമാവുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പുറത്താകല്‍ കേള്‍ക്കാനുള്ള സാധ്യതകള്‍ ഉണ്ട്.