സഞ്ജു പവറിൽ ഇന്ത്യ നേടിയത് 296 റൺസ്. ആഫ്രിക്കൻ അറ്റാക്ക് ഇന്ത്യ പ്രതിരോധിക്കുമോ??

412811268 750645940426132 9063348768542844581 n

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യ. ടോസ് നേടിയ ദക്ഷിണാഫ്രിക്ക മത്സരത്തിൽ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെയാണ് ഇന്ത്യ നിശ്ചിത 50 ഓവറുകളിൽ 296 എന്ന മികച്ച സ്കോർ കണ്ടെത്തിയത്. മലയാളി താരം സഞ്ജു സാംസന്റെ തകർപ്പൻ സെഞ്ചുറിയായിരുന്നു മത്സരത്തിൽ ഇന്ത്യയ്ക്ക് ഇത്ര മികച്ച സ്കോർ നൽകിയത്.

ഒപ്പം തിലക് വർമ, റിങ്കു സിംഗ് തുടങ്ങിയവർ മത്സരത്തിൽ മികച്ച പ്രകടനങ്ങൾ ഇന്ത്യക്കായി കാഴ്ചവച്ചു. രണ്ടാം ഏകദിനത്തിൽ ബാറ്റിംഗിൽ തകർന്ന ഇന്ത്യൻ ടീമിന് വലിയ ആശ്വാസം നൽകുന്ന പ്രകടനമാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.

GB35G8tWwAA0Sjy 1

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് സായി സുദർശന്റെ വിക്കറ്റ് നഷ്ടമായിm പിന്നാലെ പട്ടിദാറും കൂടാരം കയറിയതോടെ ഇന്ത്യ തകരുകയായിരുന്നു. എന്നാൽ മൂന്നാമനായി എത്തിയ സഞ്ജു സാംസൺ ക്രൂസിലുറക്കുകയും ഇന്ത്യയുടെ സ്കോറിങ് പതിയെ ഉയർത്തുകയും ചെയ്തു.

നായകൻ രാഹലുമൊത്ത്(21) ഭേദപ്പെട്ട ഒരു കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ ഉണ്ടാക്കിയെടുക്കാൻ സഞ്ജു സാംസണ് സാധിച്ചു. 66 പന്തുകളിൽ നിന്നായിരുന്നു സഞ്ജു തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. ശേഷം തിലക് വർമയെ കൂട്ടുപിടിച്ച് സഞ്ജു മത്സരത്തിൽ ഇന്ത്യയെ ശക്തമായ ഒരു നിലയിൽ എത്തിച്ചു.

Read Also -  സഞ്ജുവിനെയും അഭിഷേകിനെയും ടീമിലെടുക്കാത്തതിന്റെ കാരണം പറഞ്ഞ് ചീഫ് സെലക്ടര്‍.

അഞ്ചാമനായി എത്തിയ തിലക് വർമ മത്സരത്തിൽ 77 പന്തുകളിൽ 52 റൺസാണ് നേടിയത്. മറുവശത്ത് സഞ്ജുവിന്റെ ഒരു വെടിക്കെട്ട് തന്നെയാണ് കാണാൻ സാധിച്ചത്. തന്റെ ഏകദിന കരിയറിലെ ആദ്യ സെഞ്ചുറിയാണ് സഞ്ജു മത്സരത്തിൽ നേടിയത്. 110 പന്തുകൾ നേരിട്ടായിരുന്നു സഞ്ജു തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഒപ്പം അവസാന ഓവറുകളിൽ റിങ്കു സിംഗ് കൂടി അടിച്ചു തകർത്തതോടെ ഇന്ത്യ ശക്തമായ ഒരു സ്കോറിലേക്ക് നീങ്ങി. ബാറ്റിംഗിന് ദുർഘടമായ പിച്ചിൽ വളരെ കരുതലോടെയാണ് ഇന്ത്യയുടെ എല്ലാ ബാറ്റർമാരും കളിച്ചത്.

മത്സരത്തിൽ 114 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 108 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെട്ടു. രണ്ടാം മത്സരത്തിൽ ബാറ്റിംഗിൽ പരാജയപ്പെട്ടതിന് പിന്നാലെ ഒരുപാട് വിമർശനങ്ങൾ സഞ്ജുവിനെതിരെ ഉയർന്നിരുന്നു. ഇതിനൊക്കെയുള്ള മറുപടിയാണ് സഞ്ജു ഈ തകർപ്പൻ ഇന്നിങ്സിലൂടെ നൽകിയിരിക്കുന്നത്.

മാത്രമല്ല മത്സരത്തിൽ ഇന്ത്യയെ ശക്തമായ ഒരു നിലയിൽ എത്തിക്കുന്നതിൽ വലിയ പങ്കും സഞ്ജു വഹിക്കുകയുണ്ടായി. വരും മത്സരങ്ങളിലും ഇന്ത്യ സഞ്ജുവിനെ പരിഗണിക്കുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. തനിക്ക് ലഭിച്ച അവസരം സഞ്ജു വലിയ രീതിയിൽ തന്നെയാണ് വിനിയോഗിച്ചത്. ഇത്ര മികച്ച സ്കോർ ഇന്ത്യയ്ക്ക് പ്രതിരോധിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top