ഷാമി ദ് ഹീറോ.. തകർത്തെറിഞ്ഞത് വലിയ റെക്കോർഡുകൾ. ഇന്ത്യയുടെ ബോളിംഗ് കിങായി അഴിഞ്ഞാട്ടം.

shami 7 wickets

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ ശക്തമായ ഒരു ബോളിംഗ് പ്രകടനം തന്നെയാണ് ഇന്ത്യൻ താരം മുഹമ്മദ് ഷാമി പുറത്തെടുത്തത്. കഴിഞ്ഞ മത്സരങ്ങളിൽ ഒക്കെയും മികവ് പുലർത്തിയ മുഹമ്മദ് ഷാമിയുടെ ഒരു വെടിക്കെട്ട് പ്രകടനമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.

മത്സരത്തിൽ 9.5 മുഹമ്മദ് ഷാമി 57 റൺസ് വിട്ടു നൽകി 7 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ഈ തകർപ്പൻ പ്രകടനത്തിലൂടെ കുറച്ചധികം റെക്കോർഡുകൾ പേരിൽ ചേർക്കാനും മുഹമ്മദ് ഷാമിക്ക് സാധിച്ചിട്ടുണ്ട്. ഈ പ്രകടനത്തിലൂടെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനം എന്ന റെക്കോർഡാണ് മുഹമ്മദ് ഷാമി നേടിയെടുത്തിരിക്കുന്നത്.

F

മുൻപ് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്രയുടെ പേരിലായിരുന്നു ലോകകപ്പിലെ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനത്തിനുള്ള റെക്കോർഡ്. ആശിഷ് നെഹ്‌റ ലോകകപ്പ് മത്സരത്തിൽ 23 റൺസ് മാത്രം വിട്ടുനൽകി 6 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. ശേഷമാണ് മുഹമ്മദ് ഷാമി അതിനെ വെല്ലുന്ന പ്രകടനവുമായി രംഗത്തെത്തിയത്.

മത്സരത്തിൽ 57 റൺസ് മാത്രം വിട്ടു നൽകിയിരുന്നു 7 വിക്കറ്റുകൾ ഷാമി നേടിയത്. മാത്രമല്ല ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം 5 വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡ് മുഹമ്മദ് ഷാമി ഈ മത്സരത്തിലൂടെ സ്വന്തമാക്കി. മിച്ചൽ സ്റ്റാർക്കിന്റെ പേരിൽ ഉണ്ടായിരുന്ന റെക്കോർഡാണ് മുഹമ്മദ് ഷാമി മറികടന്നത്. ഇതുവരെ ലോകകപ്പിൽ 4 തവണയാണ് മുഹമ്മദ് ഷാമി 5 വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കിയത്.

Read Also -  മികച്ച തുടക്കം മുതലാക്കാതെ സഞ്ജു മടങ്ങി. 7 പന്തിൽ നേടിയത് 10 റൺസ് മാത്രം.
cwc 2023 muhammed shmai and bumrah

ഓസ്ട്രേലിയൻ ബോളർ മിച്ചൽ സ്റ്റാർക്ക് മൂന്നു തവണ ആയിരുന്നു ഈ നേട്ടം കൊയ്തത്. ഈ ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ താരമായി മുഹമ്മദ് ഷാമി ഈ പ്രകടനത്തോടെ മാറുകയുണ്ടായി. ഇതുവരെ ഈ ലോകകപ്പിൽ 23 വിക്കറ്റുകളാണ് മുഹമ്മദ് ഷാമി സ്വന്തമാക്കിയിട്ടുള്ളത്.

ഓസ്ട്രേലിയൻ സ്പിന്നർ ആദം സാമ്പയെ മറികടന്നാണ് മുഹമ്മദ് ഷാമി ഇപ്പോൾ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ലോകകപ്പിൽ 18 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള ജസ്പ്രീറ്റ് ബുമ്രയും ലിസ്റ്റിൽ നാലാം സ്ഥാനത്ത് നിൽക്കുന്നു.

ഇന്ത്യയെ സംബന്ധിച്ച് മത്സരത്തിൽ വളരെ നിർണായകമായ ഒരു പ്രകടനം തന്നെയായിരുന്നു മുഹമ്മദ് ഷാമി കാഴ്ചവച്ചത്. 398 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ ന്യൂസിലാൻഡ് മത്സരത്തെ നല്ല രീതിയിൽ നിയന്ത്രിച്ചിരുന്നു. ഈ സമയത്താണ് മുഹമ്മദ് ഷാമി നിർണായകമായ വിക്കറ്റുകളുമായി കളം നിറഞ്ഞത്.

ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ മുഹമ്മദ് ഷാമിയുടെ ഈ പ്രകടനം സഹായകരമായിട്ടുണ്ട്. ഫൈനൽ മത്സരത്തിലും മുഹമ്മദ് ഷാമി ഈ പ്രകടനം ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

Scroll to Top