ഇന്ത്യന്‍ ടീമില്‍ നിന്നും പിന്‍മാറ്റം. സൂപ്പര്‍ താരം മുംബൈയിലേക്ക് മടങ്ങി.

ഇന്ത്യയുടെ ഏഷ്യാ കപ്പിലെ അടുത്ത പോരാട്ടം നേപ്പാളിനെതിരെയാണ്. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചതിനാല്‍ അടുത്ത മത്സരത്തില്‍ ഇന്ത്യക്ക് വിജയിക്കേണ്ടതുണ്ട്. നേപ്പാളിനെതിരെ തോല്‍വി നേരിടാതിരുന്നാല്‍ ഇന്ത്യക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാം.

അതേ സമയം അടുത്ത മത്സരത്തില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ഉണ്ടാവില്ല. താരം വ്യക്തിഗത കാരണങ്ങളാല്‍ മുംബൈയിലേക്ക് മടങ്ങി. താരം സൂപ്പര്‍ 4 സ്റ്റേജ് മത്സരങ്ങള്‍ക്കായി തിരിച്ചെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് ഷമി ടീമിലെത്തും. ആദ്യ മത്സരത്തില്‍ ഷമിക്ക് പകരം ഷര്‍ദ്ദുല്‍ താക്കൂറിനാണ് അവസരം ലഭിച്ചത്.

പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ജസ്പ്രീത് ബുംറ ബാറ്റിംഗില്‍ തിളങ്ങിയിരുന്നു. വാലറ്റത് 14 പന്തില്‍ 16 റണ്‍സുമായി നിര്‍ണായക സംഭാവന നടത്തിയിരുന്നു.

പരിക്കില്‍ നിന്നും മുക്തമായി അയര്‍ലണ്ട് പരമ്പരയിലൂടെയാണ് ജസ്പ്രീത് ബുംറ തിരിച്ചെത്തിയത്. 2 മത്സരങ്ങളില്‍ നിന്നും 4 വിക്കറ്റ് വീഴ്ത്തിയിരുന്നു. വരുന്ന ലോകകപ്പില്‍ ഇന്ത്യന്‍ പ്രീതീക്ഷകള്‍ക്ക് നിര്‍ണായക താരമാണ് ജസ്പ്രീത് ബുംറ.