സഞ്ജുവില്ലാതെ രക്ഷയില്ല, നാലാം ദിനം കേരളം പരാജയത്തിന്റെ വക്കിൽ. പിടിമുറുക്കി ബീഹാർ.

FB IMG 1705669352591

രഞ്ജി ട്രോഫിയിലെ ബീഹാറിനെതിരായ മത്സരത്തിൽ കേരളം വീണ്ടും പ്രതിസന്ധിയിൽ. മത്സരത്തിന്റെ മൂന്നാം ദിവസം ബീഹാറിനെതിരെ കൃത്യമായ ആധിപത്യം പുലർത്താൻ കേരളത്തിന് സാധിച്ചില്ല. അതിനാൽ തന്നെ ബീഹാർ ഉയർത്തിയ ആദ്യ ഇന്നിംഗ്സ് സ്കോർ മറികടക്കാൻ കേരളത്തിന് ഇനിയും 88 റൺസ് ആവശ്യമാണ്.

മത്സരത്തിന് ഒരു ദിവസം മാത്രം അവശേഷിക്കുമ്പോൾ സമനിലക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ മത്സരം സമനിലയിലായാലും അത് കേരളത്തിന് വലിയ തിരിച്ചടി സമ്മാനിക്കും. ആദ്യ ഇന്നിങ്സിൽ ബീഹാർ നേടിയ ലീഡ് കേരളത്തിന് തിരിച്ചടിയാകും. എന്തായാലും കേരളത്തെ സംബന്ധിച്ച് നിരാശാജനകമായ പ്രകടനമാണ് മത്സരത്തിന്റെ മൂന്നാം ദിവസവും ഉണ്ടായിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ബീഹാർ ബോളിങ് തിരഞ്ഞെടുത്തിരുന്നു. ആദ്യ ഇന്നിങ്സിൽ കേരളത്തിന് വലിയൊരു ബാറ്റിംഗ് തകർച്ച തന്നെ ഉണ്ടായി. കേരളത്തിന്റെ മുൻനിരയിലുള്ള ബാറ്റർമാരൊക്കെയും ആദ്യ ഇന്നിങ്സിൽ പരാജയപ്പെടുകയുണ്ടായി. മധ്യനിരയിൽ ശ്രേയസ് ഗോപാലാണ് കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തത്.

Batters R B SR 4s 6s
Anand Krishnan 9 28 32.14 1 0
Rohan S Kunnummal (c) 5 6 83.33 1 0
Sachin Baby 1 5 20.00 0 0
Vishnu Vinod 0 4 0.00 0 0
Akshay Chandran 37 69 53.62 5 0
Shreyas Gopal 137 229 59.83 21 1
Vishnu Raj (wk) 1 8 12.50 0 0
Jalaj Saxena 22 68 32.35 4 0
Basil Thampi 0 1 0.00 0 0
Nidheesh M D 0 12 0.00 0 0
Akhin (Not out) 0 17 0.00 0 0
Total 227 74.3 Ov
Extras (B 4, Lb 8, W 3, Nb 0) 15

ഒരു വശത്ത് തുടർച്ചയായി വിക്കറ്റ്കൾ നഷ്ടമായപ്പോഴും ശ്രേയസ് ഗോപാൽ കേരളത്തിനായി സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. 229 പന്തുകളിൽ 137 റൺസാണ് ശ്രേയസ് ഗോപാൽ ആദ്യ ഇന്നിങ്സിൽ നേടിയത്. ശ്രേയസിന്റെ മികവിൽ ആദ്യ ഇന്നിംഗ്സിൽ 227 റൻസ് സ്വന്തമാക്കാനും കേരളത്തിന് സാധിച്ചിരുന്നു. മറുപടി ബാറ്റിംഗിൽ ഒരു തട്ടുപൊളിപ്പൻ പ്രകടനം തന്നെയാണ് ബീഹാർ കാഴ്ചവച്ചത്.

ബീഹാറിനായി ഗനി ആദ്യ ഇന്നിംഗ്സിൽ ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. 255 പന്തുകൾ നേരിട്ട് ഗനി 150 റൺസ് ആണ് നേടിയത്. ഒപ്പം ബിപിൻ സൗരവ്, പിയുഷ് സിംഗ് എന്നിവർ അർത്ഥസെഞ്ച്വറി കൂടി സ്വന്തമാക്കിയതോടെ ബീഹാർ ആദ്യ ഇന്നിംഗ്സിൽ 377 റൺസ് സ്വന്തമാക്കുകയുണ്ടായി.

Batters R B SR 4s 6s
Piyush Kumar Singh 51 104 49.04 6 0
Sraman Nigrodh 0 3 0.00 0 0
Babul Kumar 16 27 59.26 4 0
S Gani 150 255 58.82 17 2
Rishav 2 16 12.50 0 0
Bipin Saurabh (wk) 60 85 70.59 7 2
Vipul Krishna 14 38 36.84 3 0
Pratap 5 11 45.45 1 0
Veer Pratap Singh 16 71 22.54 1 0
Ashutosh Aman (c) 26 58 44.83 3 0
Himanshu Singh (Not out) 0 13 0.00 0 0
Total 377 113.3 Ov
Extras (B 19, Lb 17, W 1, Nb 0) 37
See also  ജയ്സ്ബോള്‍ വീണ്ടും. രാജ്കോട്ടില്‍ തകര്‍പ്പന്‍ സെഞ്ചുറി. ഇന്ത്യ വമ്പന്‍ ലീഡിലേക്ക്

150 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡാണ് ബീഹാർ സ്വന്തമാക്കിയത്. ഈ ലീഡ് എത്രയും വേഗം മറികടക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരളം ഇറങ്ങിയത്. രണ്ടാം ഇന്നിങ്സിൽ തരക്കേടില്ലാത്ത തുടക്കം തന്നെ നായകൻ രോഹൻ കുന്നുമ്മൽ കേരളത്തിന് നൽകി. എന്നാൽ വലിയൊരു ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നതിൽ കേരള ഓപ്പണർമാർ പരാജയപ്പെടുകയായിരുന്നു.

Bowlers Overs Maidens Runs Wickets Economy
Basil Thampi 18.3 6 58 2 3.14
Akhin 18.0 5 50 3 2.78
Nidheesh M D 19.0 2 61 0 3.21
Jalaj Saxena 23.0 5 67 2 2.91
Shreyas Gopal 31.0 6 94 3 3.03
Akshay Chandran 4.0 0 11 0 2.75

രോഹൻ കുന്നുമ്മൽ രണ്ടാം ഇന്നിംഗ്സിൽ 37 റൺസ് മാത്രമാണ് നേടിയത്. ആനന്ദ് കൃഷ്ണൻ 12 റൺസും നേടുകയുണ്ടായി. മൂന്നാം ദിവസം 17 ഓവറുകൾ ബാറ്റ് ചെയ്ത കേരളം 2 വിക്കറ്റുകൾക്ക് 62 റൺസ് എന്ന നിലയിലാണ്. ബീഹാറിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് മറികടക്കാൻ കേരളത്തിന് ഇനിയും 88 റൺസ് ആവശ്യമാണ്.

Batters RBSR R B SR 4s 6s
Rohan S Kunnummal (c) b Ashutosh Aman 37 47 78.72 5 0
Anand Krishnan lbw Vipul Krishna 12 32 37.50 2 0
Sachin Baby Not out 6 16 37.50 0 0
Akshay Chandran Not out 2 7 28.57 0 0
Total 62 2 17.0
Extras (B 4, Lb 1, W 0, Nb 0) 5

മത്സരത്തിന്റെ അവസാന ദിവസം ഈ സ്കോർ മറികടന്ന് ബീഹാറിന് മുൻപിലേക്ക് വലിയൊരു വിജയലക്ഷം വയ്ക്കാൻ കേരളത്തിന് സാധിക്കുമോ എന്നത് സംശയമാണ്. മത്സരം സമനിലയിലായാലും ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയ ബീഹാറിന് കാര്യങ്ങൾ അനുകൂലമാവും.

Bowlers Overs Maidens Runs Wickets Economy
Veer Pratap Singh 5.0 0 27 0 5.40
Vipul Krishna 8.0 2 23 1 2.88
Ashutosh Aman 4.0 0 7 1 1.75
Scroll to Top