സക്സേന പവറിൽ കേരളം വിജയത്തിനരികെ. അവസാന ദിനത്തിൽ 8 വിക്കറ്റുകൾ ആവശ്യം.

kerala cricket team

രഞ്ജി ട്രോഫിയിലെ ബംഗാളിനെതിരായ മത്സരത്തിൽ കേരളം വിജയത്തിലേക്ക്. ഒരു ദിവസം മാത്രം ശേഷിക്കേ ബംഗാളിന് 372 റൺസ് കൂടി നേടിയാലെ മത്സരത്തിൽ വിജയം നേടാൻ സാധിക്കൂ. മറുവശത്ത് കേരളത്തെ സംബന്ധിച്ച് കേവലം 8 വിക്കറ്റുകൾ മാത്രമാണ് വിജയത്തിന് വേണ്ടിയത്.

ബാറ്റിങ്ങിലും ബോളിങ്ങിലും കൃത്യമായി മൂന്നാം ദിവസവും ആധിപത്യം സ്ഥാപിക്കാൻ കേരളത്തിന് സാധിച്ചിരുന്നു. കേരളത്തെ സംബന്ധിച്ച് മത്സരത്തിന്റെ നാലാം ദിവസത്തെ ആദ്യ സെഷൻ വളരെ നിർണ്ണായകമാണ്. ആദ്യ സെക്ഷനിൽ തന്നെ ബംഗാളിന്റെ മുൻനിര ബാറ്റർമാരെ എറിഞ്ഞിട്ടാൽ മാത്രമേ കേരളത്തിന് വമ്പൻ വിജയം നേടാൻ സാധിക്കൂ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം ആദ്യ ഇന്നിങ്സിൽ ശക്തമായ ബാറ്റിംഗ് പ്രകടനമായിരുന്നു കാഴ്ചവച്ചത്. കേരളത്തിനായി സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറികൾ നേടി. സച്ചിൻ ബേബി 124 റൺസ് നേടിയപ്പോൾ, അക്ഷയ് ചന്ദ്രൻ 106 റൺസാണ് നേടിയത്. ഇതോടെ ആദ്യ ഇന്നിംഗ്സിൽ 363 റൺസ് സ്വന്തമാക്കാൻ കേരളത്തിന് സാധിച്ചു.

മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗാളിനെ ജലജ് സക്സെന എറിഞ്ഞിടുകയായിരുന്നു. ബംഗാളിനായി ഈശ്വരൻ മികച്ച തുടക്കമാണ് നൽകിയത്. 93 പന്തുകൾ നേരിട്ട ഈശ്വരൻ 72 റൺസ് നേടി. എന്നാൽ കൃത്യമായി ജലജ് സക്സേന ബോളിംഗ് ക്രീസിൽ എത്തിയതോടെ ബംഗാളിന്റെ വിക്കറ്റുകൾ നഷ്ടമാവാൻ തുടങ്ങി.

See also  സഞ്ജു മാജിക്. കിടിലൻ ത്രോയിൽ ലിവിങ്സ്റ്റൺ പുറത്ത്. (വീഡിയോ)

ഇന്നിംഗ്സിൽ ബംഗാൾ നിരയിലെ 9 വിക്കറ്റുകളാണ് സക്സെന നേടിയത്. കേവലം 68 റൺസ് മാത്രം വിട്ടുനൽകിയായിരുന്നു സക്സേന 9 വികെറ്റുകൾ സ്വന്തമാക്കിയത്. ഇതോടെ 183 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കാനും കേരളത്തിന് സാധിച്ചു. ശേഷം രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച കേരളം എത്രയും വേഗം റൺസ് കണ്ടെത്താനാണ് ശ്രമിച്ചത്.

കേരളത്തിന്റെ മുൻനിരയിലെ മുഴുവൻ ബാറ്റർമാരും ഒരു ഏകദിന ശൈലിയിൽ തന്നെ ബാറ്റ് വീശി. രോഹൻ കുന്നുമ്മൽ 68 പന്തുകളിൽ 51 റൺസ് നേടി. സച്ചിൻ ബേബി 75 പന്തുകളിൽ 51 റൺസ് സ്വന്തമാക്കി. ശ്രേയസ് ഗോപാലും അർത്ഥ സെഞ്ച്വറി നേടിയതോടെ രണ്ടാം ഇന്നിങ്സിൽ കേരളം 265ന് 6 എന്ന സ്കോറിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.

ഇതോടെ ബംഗാളിന്റെ വിജയലക്ഷ്യം 449 റൺസായി മാറി. ഇത്ര വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗാളിനായി ഓപ്പണർ ഈശ്വരൻ തരക്കേടില്ലാത്ത തുടക്കം തന്നെയാണ് നൽകിയത്. എന്നാൽ മറുവശത്ത് ജലജ് സക്സേന രണ്ജോത്ത് സിംഗിനെ(2) പുറത്താക്കി.

ഒപ്പം ശ്രേയസ് ഗോപാലും വിക്കറ്റ് സ്വന്തമാക്കിയതോടെ മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 77ന് 2 എന്ന നിലയിലാണ് ബംഗാൾ. നാലാം ദിവസം ശക്തമായ ബോളിംഗ് പ്രകടനം പുറത്തെടുത്താൽ കേരളത്തിന് അനായാസം വിജയം സ്വന്തമാക്കാൻ സാധിക്കും.

Scroll to Top